
വൈക്കം ∙ വൈക്കത്തും സമീപ പ്രദേശങ്ങളിലും തെരുവു നായ ശല്യം രൂക്ഷമായി തുടരുന്നു.തെരുവു നായയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികർ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു.കടിയേറ്റ കുഞ്ഞുമോൻ (65)താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. വാർഡ് കൗൺസിലർമാരായ രാധിക ശ്യാം, സിന്ധു സജീവൻ, ബിന്ദു ഷാജി എന്നിവരുടെ നേതൃത്വത്തിൽ നായ പിടിത്തത്തിൽ പ്രത്യേകം പരിശീലനം നേടിയവരുടെ സഹായം തേടി . നഗരത്തിലെ മുഴുവൻ തെരുവു നായ്ക്കൾക്കും അടിയന്തരമായി വാക്സീൻ എടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചതായി നഗരസഭ അധ്യക്ഷ പ്രീത രാജേഷ് പറഞ്ഞു.
കഴിഞ്ഞ 7ന് നഗരസഭ പത്താം വാർഡിൽ കവിയിൽ മഠം – അണിമംഗലം ഭാഗത്ത് ഒട്ടേറെ നായ്ക്കളെ കടിച്ച തെരുവ് നായയ്ക്ക് പിന്നീട് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ മാസം 20ന് തലയോലപ്പറമ്പ് തലപ്പാറയിൽ 2 ആടുകളെയും 3 താറാവുകളെയും തെരുവ് നായ്ക്കൾ കടിച്ചു കൊന്നിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപാണ് കോഴിഫാമിന്റെ കൂട് തകർത്ത് തെരുവ് നായ്ക്കൾ 700 ഓളം കോഴികളെ കൊന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]