
വെള്ളൂർ ∙ ദേശീയ പാത 183ൽ ഇല്ലിവളവ്, പാണംപടി കല്ലുപാലം ഭാഗങ്ങളിൽ ടാർ ഇളകി റോഡ് അപകടഭീഷണിയിൽ. തിരക്കേറിയ റോഡിൽ ഒരു സ്ഥലത്ത് തന്നെ പലയിടങ്ങളിലായാണു കുഴി രൂപപ്പെട്ടിരിക്കുന്നത്. ഏഴാം മൈലിനും 8-ാം മൈലിനും ഇടയിൽ കല്ലുപാലം ഭാഗത്ത് മൂന്നു മീറ്റർ നീളത്തിലാണ് ടാറിളകിയത്.
ഇതോടെ ഇരുചക്ര വാഹനങ്ങളടക്കം അപകടത്തിൽപെടുന്നു.
റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ മറുവശം ചേർന്നു യാത്ര ചെയ്യേണ്ട ഗതികേടാണ് വാഹനയാത്രികർക്ക്. ഇല്ലിവളവ് ഭാഗത്തെ കുഴി നാട്ടുകാർ മണ്ണിട്ട് നികത്തിയെങ്കിലും മഴയെത്തിയതോടെ ഇതു തകർന്ന് വീണ്ടും കുഴി രൂപപ്പെട്ടു.
അതിനാൽ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]