
കോട്ടയം ∙ ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ പാലക്കാട് ഒലവക്കോട് സ്വദേശി ബാലനെ (പളനി സ്വാമി–59) പിടികൂടാൻ സഹായിച്ച വയോധികരായ ദമ്പതികൾക്ക് പൊലീസിന്റെ അഭിനന്ദനം. തിരുവാതുക്കൽ സ്വദേശികളായ 75ഉം 66ഉം വയസ്സുള്ള ദമ്പതിമാർ കള്ളനെ കുടുക്കിയ ദൃശ്യങ്ങൾ സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ കൂട്ടായ്മയിൽ പ്രസിദ്ധീകരിച്ചത് വൈറലായി.
വീടിനോട് ചേർന്നുള്ള സ്വന്തം ബേക്കറിയിൽ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പുലർച്ചെയായിരുന്നു മോഷണം.
1.45നു പ്രാർഥനകൾക്കായാണ് ദമ്പതിമാർ എഴുന്നേറ്റത്. ബേക്കറിയിലെ സിസിടിവി ക്യാമറയുടെ വീട്ടിൽ സ്ഥാപിച്ച മോണിട്ടറിൽ നോക്കിയപ്പോൾ ബേക്കറിക്കുള്ളിൽ ഒരാൾ മേശവലിപ്പ് പരിശോധിക്കുകയും ബേക്കറി സാധനങ്ങൾ എടുത്ത് കഴിക്കുകയും ചെയ്യുന്നതായി കണ്ടു.
ഉടൻ തന്നെ തിരുവനന്തപുരത്തുള്ള മകനെയും തുടർന്ന് പൊലീസിനെയും വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ദമ്പതിമാർ കള്ളന്റെ ഓരോ നീക്കവും പൊലീസിനെ അറിയിച്ചു കൊണ്ടിരുന്നു.
ബേക്കറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് അകത്തുകടന്ന് കള്ളനെ പിടിക്കുകയായിരുന്നു.
പിടിയിലായാൽ കുറ്റം സമ്മതിച്ച് ജയിലിൽ പോകുന്നതാണ് ബാലന്റെ പതിവ്. ജാമ്യം എടുത്ത് പുറത്തിറങ്ങിയാൽ വീണ്ടും മോഷണം നടത്തും.
വെസ്റ്റ് സ്റ്റേഷനിലെ എസ്ഐമാരായ പി.വി. മനോജ്, സണ്ണി മോൻ, പൊലീസ് ഉദ്യോഗസ്ഥരായ പ്രതാപ്, ബെൻസൻ എന്നിവരടങ്ങിയ 11 അംഗ സംഘമാണ് ബാലനെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]