
കുറുപ്പന്തറ ∙ കോട്ടയം– എറണാകുളം റോഡരികിൽ മാഞ്ഞൂർ ഗവൺമെന്റ് എൽപി സ്കൂളിനു സമീപം നടപ്പാതയിൽ നിൽക്കുന്ന കൂറ്റൻ തണൽ മരം സ്കൂളിലെ കുരുന്നുകൾക്കും വാഹന യാത്രക്കാർക്കും വൻ അപകട ഭീഷണി ഉയർത്തുന്നു.
തണൽ മരത്തിന്റെ ചുവട് പൂർണമായും ദ്രവിച്ച് പൊള്ളയായി ഏത് സമയവും നിലം പതിക്കാവുന്ന സ്ഥിതിയിലാണ്.കാറ്റിലും മഴയിലും മരം നിലം പതിച്ചാൽ വലിയ ദുരന്തമാകും ഉണ്ടാകുക. മരത്തിന്റെ കൂറ്റൻ ശിഖരങ്ങൾ റോഡിലേക്കും സ്കൂളിനു മുകളിലേക്കുമാണ് പടർന്ന് കിടക്കുന്നത്.
മരത്തിന്റെ ചുവട് ദ്രവിച്ച് വിട്ടു നിൽക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാണ് മരം .
സ്കൂളിനും വാഹനങ്ങൾക്കും വൻ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരം അടിയന്തരമായി വെട്ടി നീക്കിയില്ലെങ്കിൽ വൻ ദുരന്തം ക്ഷണിച്ചു വരുത്തലാകും.
പഞ്ചായത്തും പൊതുമരാമത്തു വകുപ്പും വനം വകുപ്പും നടപടിക്രമങ്ങൾക്കായി കാത്തു നിന്നാൽ എന്താണ് സംഭവിക്കുക എന്നുആശങ്കയുണ്ട്.
ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളാണ് കോട്ടയം– എറണാകുളം റോഡരികിൽ മാഞ്ഞൂർ ജംക്ഷനു സമീപം പ്രവർത്തിക്കുന്ന മാഞ്ഞൂർ ഗവൺമെന്റ് എൽ.പി. സ്കൂൾ.
114 വർഷം പഴക്കമുണ്ട് സ്കൂൾ കെട്ടിടത്തിന് . 1909 ലാണ് സ്കൂൾ സ്ഥാപിച്ചത്.
50 കുട്ടികൾ ഇപ്പോൾ പഠനം നടത്തുന്നു.
അഞ്ച് ഡിവിഷനുകളിലായി പ്രവർത്തിക്കുന്ന സ്കൂളിൽ പ്രധാന അധ്യാപിക അടക്കം ആറ് അധ്യാപകരുമുണ്ട്. കെട്ടിടത്തിന്റെ പല ഭാഗവും അറ്റകുറ്റപ്പണി നടത്തിയാണ് നില നിർത്തിയിരിക്കുന്നത്.
മരം വീണാൽ സ്കൂൾ കെട്ടിടം നശിക്കുന്ന സ്ഥിതിയാണ്. സ്കൂളുകൾ തുറക്കുന്നതിനു മുൻപായി സ്കൂൾ കെട്ടിടങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കണമെന്ന് സർക്കാർ ഉത്തരവിട്ടെങ്കിലും മാഞ്ഞൂരിൽ പരിശോധന പോലും നടന്നില്ല എന്നാണ് ആക്ഷേപം ഉയരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]