കോട്ടയം∙ മാന്നാനം കെഇ കോളജ് മുൻ അധ്യാപകൻ കെ.ആർ. അനന്തപത്മനാഭ അയ്യരുടെ നിര്യാണത്തിൽ ബംഗാൾ ഗവർണർ ഡോ.
സി.വി. ആനന്ദബോസ് അനുശോചിച്ചു.
‘കെഇ കോളജിലെ തന്റെ അവിസ്മരണീയരായ ഗുരുക്കന്മാരിലൊരാളായിരുന്നു പ്രൊഫസർ അനന്തപത്മനാഭ അയ്യർ. പഠനത്തിൽ മാത്രമല്ല ജീവിതത്തിലും കോളജ് യൂണിയൻ ചെയർമാൻ എന്ന നിലയിലുള്ള പ്രവർത്തനത്തിലും എന്റെ മാർഗദർശിയായിരുന്നു അദ്ദേഹം.
നാട്ടിലെത്തുമ്പോഴൊക്കെ ഞാൻ അദ്ദേഹത്തെ കാണാൻ ശ്രമിച്ചിരുന്നു. ഗവർണറായശേഷം ആദ്യമായി കോട്ടയത്തെത്തിയപ്പോൾ അദ്ദേഹത്തെ കണ്ട് അനുഗ്രഹം തേടിയിരുന്നു.
ഏറ്റവുമൊടുവിൽ കഴിഞ്ഞവർഷം നടന്ന ഗ്ലോബൽ പൂർവവിദ്യാർഥി യോഗത്തിലാണ് അദ്ദേഹത്തെ കണ്ടത്. ഏറെ ഉന്മേഷവാനായിരുന്നു അദ്ദേഹം.
ഏറെനേരം സംസാരിച്ചു’- ആനന്ദബോസ് അനുസ്മരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]