
പാലാ ∙ കിർഗിസ്ഥാനിലെ ബിഷ്കേക്കിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ് റസിലിങ്ങിൽ 7 സ്വർണവും ഒരു വെങ്കലവുമായി ഇന്ത്യ കിരീടം നേടിയത് പാലാ മേവട സ്വദേശി ബിജു കുഴുമുള്ളിലിന്റെ നേതൃത്വത്തിൽ.
നാലാം തവണയാണ് ബിജു ഇന്ത്യയ്ക്കായി പരിശീലക വേഷം അണിയുന്നത്. 2016 (ചൈന), 2018 (ഡൽഹി) 2024 (തായ്ലൻഡ്) വർഷങ്ങളിൽ വിവിധ ഇന്ത്യൻ ടീമുകളുടെ പരിശീലകനായി ബിജു ഇന്ത്യൻ ജേഴ്സി അണിഞ്ഞിട്ടുണ്ട്.
2024 തായ്ലൻഡിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ്പിലും ബിജുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം ജേതാക്കളായിരുന്നു.
പാലാ സെന്റ് തോമസ് കോളജിലെ പഠനകാലത്ത് ഗുസ്തിയിൽ ചാംപ്യനും കേരള കേസരിയുമായിരുന്ന ബിജു പിന്നീട് എൻഐഎസ് കോച്ചിങ് ഡിപ്ലോമ നേടി ഗുസ്തി പരിശീലന രംഗത്തേക്ക് വരികയായിരുന്നു. മാന്നാനം കെഇ കോളജിനെ എംജി യൂണിവേഴ്സിറ്റി ചാംപ്യന്മാരാക്കി 1987-ൽ തുടങ്ങിയ ഗുസ്തി പരിശീലന ജീവിതം മാതൃ കലാലയമായ പാലാ സെന്റ് തോമസ് കോളജ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളെ വിജയപീഠത്തിൽ എത്തിച്ചിട്ടുണ്ട്.
ഭാര്യ ദീപ അധ്യാപികയാണ്. മക്കൾ: ഗൗതം, ഗോവിന്ദ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]