
കറുകച്ചാൽ സെൻട്രൽ ജംക്ഷനിൽ വൻ ഗതാഗതക്കുരുക്ക്; ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് നാട്ടുകാർ
കറുകച്ചാൽ ∙ ആഴ്ച അവസാനവും മഴയും ഒരുമിച്ചെത്തിയതോടെ കറുകച്ചാൽ സെൻട്രൽ ജംക്ഷനിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹന നിര നെത്തല്ലൂർ വരെ നീണ്ടു.
ബസ് സ്റ്റാൻഡിലേക്കു റൗണ്ടാന തിരിഞ്ഞു പോകേണ്ട ബസുകൾ ഗതാഗതക്കുരുക്കു കാരണം വാഴൂർ റോഡിലൂടെയാണ് സ്റ്റാൻഡിൽ കയറിയത്. ഹോം ഗാർഡ്, പൊലീസ് എന്നിവർ എത്താതെ വന്നപ്പോൾ ട്രാഫിക് നിയന്ത്രണം നാട്ടുകാർ ഏറ്റെടുത്തു.
‘കുപ്പിക്കഴുത്ത് ’ പോലുള്ള സെൻട്രൽ ജംക്ഷൻ തന്നെയാണു കുരുക്കിനു കാരണം. പിഡബ്ല്യുഡി റോഡ് വിഭാഗം 5 ലക്ഷം രൂപ ചെലവഴിച്ച് ഡിസൈൻ ചെയ്ത സെൻട്രൽ ജംക്ഷൻ നവീകരണം തടസ്സപ്പെട്ടിരിക്കുകയാണ്.
അടിയന്തരമായി നവീകരണം നടത്തണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]