മുണ്ടക്കയം ∙ വേനൽച്ചൂടിൽ മലയോരം വാടുമ്പോൾ റബർ കൃഷിക്ക് കുമ്മായം തേച്ച് സുരക്ഷ ഒരുക്കി കർഷകർ. പടിഞ്ഞാറൻ വെയിൽ ഏൽക്കാൻ സാധ്യതയുള്ള ചെരിവുള്ള പ്രദേശങ്ങളിലാണ് ഇൗ മുൻകരുതൽ.
വെയിൽ കൂടുതലായി തൈ റബറിൽ അടിച്ചാൽ പൊള്ളലേറ്റ് പുറം തൊലി നശിക്കുകയും തൈകളുടെ വളർച്ചയെ ബാധിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് വെള്ള പൂശുന്നത്.
വലിയ റബർ മരങ്ങളിലും ഇത്തരത്തിൽ മുൻകരുതൽ സ്വീകരിക്കാറുണ്ട്.
മണ്ണിന് പകരം കുമ്മായം
കക്കാ നീറ്റി എടുക്കുന്ന കുമ്മായമാണ് ഇപ്പോൾ റബറിൽ കൂടുതലായും അടിക്കുന്നത്. വെയിലും മഴയും ഒരു പോലെ പ്രതിരോധിക്കാൻ കുമ്മായത്തിനു കഴിയും.
മുൻ കാലങ്ങളിൽ ചൈന ക്ലേ എന്ന മണ്ണാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. മണ്ണ് വേനൽ കഴിയുന്നതോടെ അടർന്നു പോകും.
എന്നാൽ, കുമ്മായം കനത്ത മഴയെയും പ്രതിരോധിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

