അരുവിത്തുറ ∙ ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും പ്രകൃതിക്ഷോഭങ്ങളും കാരണം ലക്ഷക്കണക്കിന് മനുഷ്യർ ഇന്ന് പലായനത്തിന് നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും, അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ആഗോള സമൂഹത്തിന് കടമ ഉണ്ടെന്നും എം.ജി. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സ് വിഭാഗം അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ഡോ.
ലിറാർ പുളിക്കലകത്ത്.
രാജ്യാന്തര അഭയാർത്ഥി ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് അദ്ദേഹം പലായനത്തിന്റെ പ്രതിസന്ധികൾ ചർച്ച ചെയ്തത്. ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
പ്രിൻസിപ്പൽ പ്രൊഫ. ഡോ.
സിബി ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.
തോമസ് പുളിക്കൻ, അധ്യാപകരായ അനിറ്റ് ടോം, അലീന ചാക്കോ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

