കോട്ടയം ∙ സാമൂഹിക പ്രശ്നങ്ങൾ എപ്പോഴൊക്കെ ഒരു കാർട്ടൂണിസ്റ്റിന്റെ ശ്രദ്ധയിൽപെടുന്നോ അപ്പോഴൊക്കെയാണ് ഗാന്ധിജി കാർട്ടൂണുകളിൽ പ്രത്യക്ഷപ്പെടുകയെന്നു പ്രമുഖ കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണി പറഞ്ഞു. മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ ഇൻ ചാർജും എഴുത്തുകാരനുമായ കെ.പത്മനാഭൻ നായരുടെ (പത്മൻ) ചരമ വാർഷികാചരണമായ ‘സ്മൃതിപത്മ‘ത്തിന്റെ ഭാഗമായി സിഎംഎസ് കോളജിൽ സംഘടിപ്പിച്ച ‘ഗാന്ധിജി കാർട്ടൂണുകളിലൂടെ‘ എന്ന പരിപാടി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കാർട്ടൂണുകളിലൂടെ കലർപ്പില്ലാത്ത ചരിത്രം അറിയാൻ സാധിക്കും.
ആർക്കും എളുപ്പത്തിൽ വരയ്ക്കാവുന്ന രൂപമാണ് ഗാന്ധിജിയുടേത്. ഗാന്ധിജി കാർട്ടൂണുകളിൽനിന്നു വിട്ടുപോകാതെ നിൽക്കാൻ കാരണം അദ്ദേഹം മുന്നോട്ടുവച്ച രാഷ്ട്രീയമാണെന്നും ഇ.പി.ഉണ്ണി പറഞ്ഞു. ഗാന്ധിജിയെപ്പറ്റിയുള്ള കാർട്ടൂണുകളും ചിത്രീകരണങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചു.
സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്, ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ.
ജോജി ജോൺ പണിക്കർ, പത്മൻ ഫൗണ്ടേഷൻ കോഓർഡിനേറ്റർ ജി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

