പാലാ∙ ഗവ. ഹോമിയോ ആശുപത്രിയിൽ പുതിയ സ്പെഷൽ ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു.
മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ്സി കുട്ടി മാത്യു അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.സാജൻ ചെറിയാൻ, കൗൺസിലർമാരായ ജോസ് ഏടേട്ട്, മായ പ്രദീപ്, എച്ച്എംസി അംഗങ്ങളായ ഡിജു സെബാസ്റ്റ്യൻ, വത്സല ഹരിദാസ്, ജോർജ് കുട്ടി ചെറുവള്ളി, മെഡിക്കല്‍ ഓഫീസർ ഡോ.
കാർത്തിക വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അലർജി ആസ്മ ക്ലിനിക് എല്ലാ ചൊവ്വാഴ്ചകളിലും, വെരിക്കോസ് വെയിൻ & പൈൽസ് ക്ലിനിക് എല്ലാ വ്യാഴാഴ്ചകളിലും ,ത്വക്ക് രോഗ വിഭാഗം എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]