കോട്ടയം ∙ സിപിഐ സർവീസ് സംഘടനയ്ക്കു സമരം നടത്താൻ അനുമതി നിഷേധിച്ചതിനു പിന്നാലെ കലക്ടറേറ്റ് വളപ്പിൽ സിപിഎം അനുകൂല സർവീസ് സംഘടനയുടെ പ്രകടനം. 15ന് കലക്ടറേറ്റ് വളപ്പിൽ സിപിഐ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ജില്ലാ വനിതാ കമ്മിറ്റി ‘കരുത്ത്’ മാർച്ചിന് അനുമതി തേടിയിരുന്നു.
ഇത് ഈസ്റ്റ് പൊലീസ് നിരസിച്ചു. കലക്ടറേറ്റ് വളപ്പിനു അകത്തും പുറത്തും പന്തൽ കെട്ടി പ്രതിഷേധത്തിന് അനുമതിയില്ലെന്നും വളപ്പിനുള്ളിൽ മാർച്ച്,യോഗം എന്നിവ നടത്താൻ അനുവാദമില്ലെന്നും ജോയിന്റ് കൗൺസിലിനു നൽകിയ നോട്ടിസിൽ പൊലീസ് പറയുന്നു.
സംഘടന ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും നോട്ടിസിലുണ്ട്.
ഈ നോട്ടിസ് നിലനിൽക്കുമ്പോഴാണ് ഇന്നലെ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ സെക്രട്ടേറിയറ്റ് മാർച്ചിന് ഐക്യദാർഢ്യവുമായി കലക്ടറേറ്റ് വളപ്പിനുള്ളിൽ സമ്മേളനം സംഘടിപ്പിച്ചത്. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.ഹാജിറ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിനു കൊടികളും ബാനറുകളും ഉപയോഗിച്ചു.
ഓഗസ്റ്റ് 18ന് ആശാ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സദസ്സിനായി കലക്ടറേറ്റിനു മുന്നിൽ സ്ഥാപിച്ച പന്തൽ നീക്കാൻ പൊലീസ് നിർദേശിച്ചിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് അന്ന് പന്തൽ പൊളിച്ചുതുടങ്ങിയത്.
തിരുവഞ്ചൂർ ശക്തമായി എതിർത്തതോടെ പൊലീസ് പിന്മാറി. ഇതിനുശേഷം പല രാഷ്ട്രീയസംഘടനകളും കലക്ടറേറ്റിനു മുന്നിൽ പന്തലുകെട്ടി സമരത്തിനു പൊലീസ് അനുമതി തേടിയെങ്കിലും നിഷേധിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]