ഇളപ്പുങ്കൽ (വാഴൂർ) ∙ വാഹനങ്ങളുടെ എണ്ണം പെരുകുമ്പോഴും റോഡിന്റെ വീതി പഴയപടി തന്നെ. പിന്നെ എങ്ങനെ അപകടം ഉണ്ടാകാതിരിക്കുമെന്നു വാഴൂർ പഞ്ചായത്തംഗം വി.പി.റെജി ചോദിക്കുന്നു.
കഴിഞ്ഞദിവസം ദേശീയപാത 183ൽ വാഴൂർ 15–ാം മൈൽ പെൻഷൻ ഭവനു സമീപം മിനി ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ജീവൻ നഷ്ടമായി. പേരിൽ മാത്രം ദേശീയപാതയാണ് എൻഎച്ച് 183 എന്ന് നാട്ടുകാർ പറയുന്നു.
കാൽ നൂറ്റാണ്ട് മുൻപ് പഴയ കെകെ റോഡ് ദേശീയപാത വിഭാഗം ഏറ്റെടുത്തതിൽ പിന്നെ 2 തവണ ബിഎംബിസി ടാറിങ് നടത്തിയതല്ലാതെ സമഗ്ര വികസനം ഇതേവരെ ഉണ്ടായിട്ടില്ലെന്നാണ് പരാതി.
വീതിയില്ലാതെ റോഡ്; ഗതാഗതക്കുരുക്ക്
വാഹനത്തിരക്കേറിയതോടെ കഞ്ഞിക്കുഴി, കളത്തിപ്പടി, മണർകാട്, പാമ്പാടി, പുളിക്കൽ കവല, വാഴൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ടൗണുകളൊക്കെ ഗതാഗതക്കുരുക്കിലാണ്. ഇവിടങ്ങളിലെല്ലാം ടാറിങ് വീതിയിലും കൂടുതൽ സ്ഥലം പുറമ്പോക്കായി കിടക്കുന്നുണ്ട്.
നാലു വരിയാകും
ദേശീയപാത 183ൽ ചെങ്ങന്നൂർ മുതൽ മുണ്ടക്കയം വരെ നവീകരണത്തിനുള്ള പഠനത്തിനായി കൺസൽറ്റൻസിയെ ഏൽപിച്ചു.
കൊല്ലം – ഡിണ്ടിഗൽ ദേശീയപാത 183ൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ മുണ്ടക്കയം കല്ലേപ്പാലം വരെ 100 കിലോമീറ്റർ ഇനി ഒറ്റ സ്ട്രെച്ചായി പരിഗണിച്ച് നവീകരണത്തിനാണ് പദ്ധതി തയാറാക്കുന്നത്. നേരത്തേ ചെങ്ങന്നൂർ – കോട്ടയം (46.7 കിലോമീറ്റർ), കോട്ടയം – വാഴൂർ ചെങ്കൽ (30.3 കിലോമീറ്റർ), ചെങ്കൽ – മുണ്ടക്കയം (23 കിലോമീറ്റർ) എന്നിങ്ങനെ 3 സ്ട്രെച്ചായിരുന്നു.
ഇതിൽ കോട്ടയം ചെങ്കൽ ഭാഗത്തു മാത്രമാണ് പഠനം നടത്തിയത്. ഒന്നും മൂന്നും സ്ട്രെച്ചിൽ ഒരു പഠനവും നടത്തിയില്ല.
ഇതെല്ലാം ഒഴിവാക്കി ചെങ്ങന്നൂർ – മുണ്ടക്കയം പാതയ്ക്ക് ഒറ്റ കൺസൽറ്റൻസി വരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]