പാലാ ∙ സെന്റ് തോമസ് എച്ച്എസ്എസിന്റെ ചിറകിലേറി പാലാ പറന്നു. ജില്ലാ സ്കൂൾ അത്ലറ്റിക് ചാംപ്യൻഷിപ് കിരീടം പാലാ മികച്ച മാർജിനിൽ നിലനിർത്തി.
ആദ്യ ദിനം മുതൽ കുതിപ്പ് ആരംഭിച്ച പാലാ സെന്റ് തോമസ് സ്കൂൾ 23 സ്വർണവും 16 വെള്ളിയും 7 വെങ്കലവും നേടി മറ്റു സ്കൂളുകളെ ബഹുദൂരം പിന്നിലാക്കി ചാംപ്യൻപട്ടം സ്വന്തമാക്കി. കഴിഞ്ഞ വർഷം 2ാം സ്ഥാനത്തായിരുന്നു സെന്റ് തോമസ്.
നിലവിലെ ചാംപ്യന്മാരായ പൂഞ്ഞാർ എസ്എംവി എച്ച്എസ്എസ് രണ്ടാംസ്ഥാനത്തും കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും എത്തി. കഴിഞ്ഞ വർഷത്തെ അഞ്ചാം സ്ഥാനത്തുനിന്ന് കുറുമ്പനാടം സ്കൂൾ മുൻപിലെത്തി.
അവസാന ദിനം 3 മീറ്റ് റെക്കോർഡുകൾ പിറന്നു. 8 മീറ്റ് റെക്കോർഡുകളാണ് മീറ്റിൽ ആകെ തിരുത്തിയത്.
മികച്ച 5 ഉപജില്ലകൾ
1.
പാലാ 327 2. കാഞ്ഞിരപ്പള്ളി 167 3.
ഈരാറ്റുപേട്ട 132 4.
ചങ്ങനാശേരി 56
5. ഏറ്റുമാനൂർ 54
മികച്ച 10 സ്കൂളുകൾ
1.
സെന്റ് തോമസ് എച്ച്എസ്എസ്, പാലാ – 170 2. എസ്എംവി.
എച്ച്എസ്എസ്, പൂഞ്ഞാർ – 93 3. സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, കുറുമ്പനാടം – 42 4.
ഗവ. വിഎച്ച്എസ്എസ്, മുരിക്കുംവയൽ– 40 5.
സെന്റ് മേരീസ് ജിഎച്ച്എസ്,കാഞ്ഞിരപ്പള്ളി – 38
6. ഹോളി ക്രോസ് എച്ച്എസ്എസ്,
ചേർപ്പുങ്കൽ– 28
7.
സെന്റ് മേരീസ് ജിഎച്ച്എസ്എസ്, പാലാ – 24 8. സികെഎം എച്ച്എസ്എസ്, കോരുത്തോട്– 20 9.
വിശ്വഭാരതി എസ്എൻ എച്ച്എസ്എസ്, ഞീഴൂർ – 18 10. എകെജെഎം എച്ച്എസ്എസ്, കാഞ്ഞിരപ്പള്ളി – 13 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]