കുറുപ്പന്തറ ∙ ഓമല്ലൂർ കനാൽ സൗന്ദര്യവൽക്കരണത്തിനൊപ്പം ഓമല്ലൂർ കനാൽ പ്രദേശത്ത് കിഡ്സ് പാർക്കും ഓപ്പൺ ജിം ഉൾപ്പെടുന്ന വിനോദ- വിജ്ഞാന ഹാപ്പിനെസ് പാർക്കും വരുന്നു. ഓമല്ലൂർ കനാൽ പ്രദേശത്ത് ഉഴവൂർ ബ്ലോക്ക് പഞ്ചായത്താണ് ഹാപ്പിനെസ് പാർക്ക് നടപ്പാക്കുന്നത്.
1.5 കിലോമീറ്റർ ദൈർഘ്യം വരുന്ന കനാലും പരിസരവും മോടി പിടിപ്പിച്ച് സൗന്ദര്യവൽക്കരിക്കാൻ പരിസര വാസികളായ 40 കുടുംബങ്ങൾ ചേർന്നുണ്ടാക്കിയ വീ – കാൻ സർവീസ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കനാൽ പരിസരം ശുചീകരിക്കുന്നതിനും, മാനസിക ഉല്ലാസത്തിനായി ടൈലുകൾ വിരിച്ച് മനോഹരമാക്കാനുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു.കനാൽ പ്രദേശം ഫലവൃക്ഷത്തൈകളും തണൽ മരങ്ങളും ഉദ്യാനങ്ങളും വച്ചുപിടിപ്പിച്ചു ചിത്രശലഭങ്ങളെയും പക്ഷികളെയും മറ്റും ആകർഷിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതികളുമുണ്ട്. മാഞ്ഞൂർ പഞ്ചായത്തും വിവിധ പദ്ധതികൾ നടപ്പാക്കും . കനാൽ വശങ്ങളിൽ മണ്ണൊലിപ്പ് തടയുന്നതിനായി കയർ ഭൂവസ്ത്രം വിരിക്കുന്നതിനു അനുമതി ലഭിച്ചു.
കനാൽ പ്രദേശത്തുള്ള അപകട സാധ്യത നിറഞ്ഞ ചില പ്രദേശങ്ങളിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് ക്രാഷ് ബാരിയർ സ്ഥാപിക്കാനുള്ള പദ്ധതിയും നടപ്പാക്കും.
പദ്ധതി പ്രദേശത്തിന്റെ പാലാ റോഡ് ജംക്ഷനിൽ മിനി ഹൈമാസ്റ്റ് വിളക്കിനുള്ള അനുമതി ജില്ലാപഞ്ചായത്ത് ലഭ്യമാക്കിയതായി ഭാരവാഹികളായ ജയ്സൺ പാളിയിൽ, ഡോ.
ജെയ്സൺ പി. ജേക്കബ്, പീറ്റർ ജോസ്, അപ്പച്ചായി പാളിയിൽ, പി.ടി.
മനുരാജ് എന്നിവർ അറിയിച്ചു.വിവിധ പദ്ധതികൾക്കായി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും അനുവദിച്ചു. പദ്ധതി പ്രദേശത്തിന് വേനൽ പച്ച എന്ന നാമകരണം ചെയ്താണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]