പാലാ ∙ ജനറൽ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തോടനുബന്ധിച്ച് നിർമിക്കുന്ന റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിന്റെ ശിലാസ്ഥാപനം ജോസ് കെ.മാണി എംപി നിർവഹിച്ചു. രാജ്യത്ത് ആദ്യമായി ത്രിതല പഞ്ചായത്തുകളുടെയും ജനപ്രതിനിധിയുടെയും കൂട്ടായ്മയിലൂടെ വിഭാവനം ചെയ്ത് പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന പ്രഥമ റേഡിയേഷൻ ഓങ്കോളജി ബ്ലോക്കിനാണ് ശില പാകിയിരിക്കുന്നതെന്ന് ജോസ് കെ.മാണി എംപി പറഞ്ഞു.
കാൻസർ രോഗം കണ്ടെത്തി പ്രതിരോധിക്കാനും ചെലവേറിയ ചികിത്സകളിൽ നിന്ന് രോഗികളുടെ മോചനത്തിനുമായി പ്രാദേശിക തലത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി തയാറാക്കുന്നതെന്നും എംപി പറഞ്ഞു.
നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ബിജി ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ല പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി.അഭിലാഷ്, ഡോ.വാസ് സുകുമാരൻ, നഗരസഭ കൗൺസിലർ ലിസിക്കുട്ടി മാത്യു, ഡോ.അൻസാർ മുഹമ്മദ്, ഡോ.പി.എസ്.ശബരീനാഥ്, പീറ്റർ പന്തലാനി, ജയ്സൺ മാന്തോട്ടം, ബിജു പാലൂപ്പടവൻ, പ്രഫ.സതീഷ് ചൊള്ളാനി, ഷാർളി മാത്യു, പി.കെ.ഷാജകുമാർ എന്നിവർ പ്രസംഗിച്ചു.
കാൻസർ ചികിത്സാ പദ്ധതി: ജില്ലാ, ഗ്രാമ പഞ്ചായത്തുകളും നഗരസഭയും പങ്കാളികൾ
പാലാ ∙ ജനറൽ ആശുപത്രിയിൽ നടപ്പാക്കുന്ന കാൻസർ ചികിത്സാ പദ്ധതിയിൽ ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും നഗരസഭയും പങ്കാളികളായി. നഗരസഭ 1.68 കോടി രൂപയും ജില്ലാ പഞ്ചായത്ത് 1.05 കോടി രൂപയും ലഭ്യമാക്കി.
നാഷനൽ ഹെൽത്ത് മിഷൻ കെട്ടിട അനുബന്ധ നിർമാണങ്ങൾക്കായും തുക അനുവദിച്ചു.
ത്രിതല പഞ്ചായത്തുകളുടെ ബജറ്റിലും തുക വകയിരുത്തിയിട്ടുണ്ട്.
എംപി ഫണ്ടിൽ നിന്ന് അനുവദിച്ച 2.45 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ആരോഗ്യ വകുപ്പിനു കീഴിൽ ജില്ലയിൽ നടപ്പാകുന്ന പ്രഥമ റേഡിയേഷൻ ചികിത്സാ യൂണിറ്റാണ് കാൻസർ സെന്റിൽ ആരംഭിക്കുന്നത്.
സിടി മെഷീനും കാൻസർ ചികിത്സയ്ക്കായുള്ള സ്റ്റിമുലേറ്ററും പുതിയ അൾട്രാസൗണ്ട് സ്കാനറും ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ജനറൽ ആശുപത്രിയേയും കാൻസർ ചികിത്സാ വിഭാഗത്തെയും ഉന്നത നിലവാരത്തിലെത്തിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
കേന്ദ്ര സംസ്ഥാന പദ്ധതികളിൽ നിന്നുള്ള ഉപകരണ സാമ്പത്തിക സഹായങ്ങളും ഇതിനായി ലഭ്യമാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]