ചങ്ങനാശേരി ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ; നിറയെ യാത്രക്കാരുമായി എംസി റോഡിലേക്ക് പാഞ്ഞുപോകുമായിരുന്ന ബസ്, മതിലിൽ തട്ടി നിർത്തിച്ച ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻദുരന്തം. ഇന്നലെ വൈകിട്ട് 4.50ന് തുരുത്തി ഫൊറോന പള്ളിക്കു സമീപമുള്ള ഇരട്ടക്കുളം റോഡിലായിരുന്നു അപകടം. കാവാലത്തുനിന്നു ചങ്ങനാശേരിയിലേക്ക് എത്തിയ ബസാണ് അപകടത്തിൽപെട്ടത്.
ചെറിയ റോഡായതിനാൽ എതിർദിശയിലൂടെ എത്തിയ വാഹനങ്ങൾക്ക് സൈഡ് നൽകിയതിനു ശേഷം മുന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്കിനു തകരാർ സംഭവിക്കുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ടതും ഡ്രൈവർ സി.മനോജ് യാത്രക്കാർക്ക് നിർദേശം നൽകി. ചെറിയ ഇറക്കത്തിൽ മുന്നോട്ട് പോയ ബസ് എതിർദിശയിലുള്ള കാറിൽ ആദ്യം ഉരസി.
തുടർന്ന് എംസി റോഡ് ഭാഗത്തേക്ക് നീങ്ങിയ ബസ് റോഡരികിലെ വലിയ മതിലിലേക്ക് തട്ടി നിർത്തുകയായിരുന്നു.
ബ്രേക്കില്ലാതെ ബസ് മുന്നോട്ട് നീങ്ങിയപ്പോൾ ഒരു അതിഥിത്തൊഴിലാളി വാതിൽ തുറന്നു ചാടിയിരുന്നു. ഇയാൾക്കു പരുക്കില്ല.
സ്കൂൾ വിദ്യാർഥികളും അധ്യാപകരും അടക്കം ഒട്ടേറെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മനോജിന്റെയും കണ്ടക്ടർ സാജു ആന്റണിയുടെയും നേതൃത്വത്തിലാണ് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയത്.
തുരുത്തി പുന്നമൂട് ഭാഗത്ത് കലുങ്കിന്റെ നിർമാണം നടക്കുന്നതിനാൽ അപകടം നടന്ന ഇരട്ടക്കുളം റോഡിലൂടെയാണ് ബദൽ ഗതാഗത സംവിധാനം ഒരുക്കിയിരിക്കുന്നത്. ബസ് അപകടത്തിൽപെട്ടതോടെ ഗതാഗത തടസ്സമുണ്ടായി. ചങ്ങനാശേരി ഡിപ്പോയിൽനിന്നു ജീവനക്കാരെത്തി 5.30ന് ബസ് മാറ്റി.
യാത്രക്കാർ മറ്റു ബസുകളിൽ യാത്രതുടർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]