
നെടുംകുന്നം ∙ കുമ്പിക്കാപ്പുഴ കലുങ്കിന്റെ സമീപന പാതയുടെ കൽക്കെട്ട് ഇടിഞ്ഞു; നെടുംകുന്നം – പുന്നവേലി റോഡിൽ ഗതാഗത നിയന്ത്രണം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കലുങ്കിന്റെ സമീപന പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞത്.
ശക്തമായ വെള്ളമൊഴുക്ക് ഉള്ളതിനാൽ കൂടുതൽ ഇടിയാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ഇതോടെ പിഡബ്ല്യുഡി റോഡ് വിഭാഗം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കലുങ്കിന്റെ കരിങ്കൽക്കെട്ട് പുനർനിർമിക്കാമെന്ന് പഞ്ചായത്ത് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നു പഞ്ചായത്ത് അധികൃതർ പറയുന്നു.
ചെറിയ വാഹനങ്ങൾ ഒരു വശത്തുകൂടി ചെറിയ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.
പിഡബ്ല്യുഡി പറയുന്നത്
തോട്ടിൽ വെള്ളമൊഴുക്ക് കൂടിയതിനാൽ വെള്ളം താഴാതെ കലുങ്കിന്റെ അറ്റകുറ്റപ്പണികൾ നടക്കില്ല. പുതിയ കലുങ്ക്നിർമിക്കാൻ എസ്റ്റിമേറ്റ് നൽകും.
നിലവിലെ സാഹചര്യത്തിൽ കലുങ്ക് വഴി ഭാരവാഹനങ്ങൾ പോകരുത്. വാഹനങ്ങൾ അട്ടിപ്പടി – വരവോലിപ്പടി വഴി പോകണം .ചെറിയ വാഹനങ്ങൾ ഒരു വശത്തുകൂടി ചെറിയ വാഹനങ്ങൾ മാത്രം പോകാം. തോട്ടിൽ വെള്ളമൊഴുക്ക് കൂടിയതിനാൽ വെള്ളം താഴാതെ അറ്റകുറ്റപ്പണികൾ നടക്കില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]