ക്രിസ്മസ് കാലത്ത് തോട്ടിൽ പുൽക്കൂട് ഒരുക്കുന്നതിലൂടെ പേരെടുത്ത ഇടമാണ് വത്തിക്കാൻ തോട്. പ്രകൃതിയെ അടുത്തറിയാൻ പറ്റിയ ഈ ഇടം സൗത്ത് പാമ്പാടിയിലാണ്. വത്തിക്കാൻ കാർണിവൽ സംഘടിപ്പിക്കുന്നതും ഇവിടെയാണ്.
കാഴ്ചകൾ
പ്രകൃതിഭംഗി അതിന്റെ എല്ലാ മനോഹാരിതയോടെയും ആസ്വദിക്കാം എന്നതാണു വത്തിക്കാൻ തോടിന്റെ വലിയ ഹൈലൈറ്റ്.
രണ്ടു വശത്തും നിറയെ മരങ്ങളും മുളകളും മറ്റു ചെടികളും നിറഞ്ഞ പ്രദേശം. മരങ്ങൾ ധാരാളമുള്ളതിനാൽ തണൽ എപ്പോഴും.
തോട്ടിൽ അപകടമില്ലാതെ ഇറങ്ങാനും കുളിക്കാനും നീന്താനുമാകും. തോട്ടിലൂടെ ഒഴുകുന്ന നല്ല തണുത്ത വെള്ളം കുളിർമ നൽകുന്നു.
വേനൽക്കാലത്ത് പോലും ഇടമുറിയാത്ത തോടാണ് വത്തിക്കാൻ തോട്.
ഈ വഴിയെത്താം
∙ കോട്ടയം– പുതുപ്പള്ളി– വെട്ടത്തുകവല– മീനടം– മോസ്കോ വഴി: 17 കിലോമീറ്റർ
∙ കോട്ടയം– പുതുപ്പള്ളി– വെട്ടത്തുകവല– തോട്ടക്കാട് ആശുപത്രിപ്പടി ജംക്ഷൻ വഴി: .18 കിലോമീറ്റർ
∙ കോട്ടയം– പാമ്പാടി– ആലാംപള്ളി ജംക്ഷൻ– കുറ്റിക്കൽ വഴി: 20 കിലോമീറ്റർ)
∙ കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് കെകെ റോഡ് വഴി ആലാംപള്ളി ജംക്ഷനിൽ എത്തി തിരിഞ്ഞ് സ്ഥലത്തേക്ക് എത്താം. : 25 കിലോമീറ്റർ (കാഞ്ഞിരപ്പള്ളിയിൽ നിന്ന്)
∙ ചങ്ങനാശേരി ഭാഗത്തുനിന്നു വരുമ്പോൾ ചങ്ങനാശേരി വാഴൂർ റോഡിൽ മാന്തുരുത്തിയിൽനിന്നു തിരിഞ്ഞ് ആലാംപള്ളി– മാന്തുരുത്തി റോഡ് വഴി കുറ്റിക്കൽ എത്തിയും വത്തിക്കാൻ തോട്ടിലേക്ക് എത്താം.
19 കിലോമീറ്റർ (ചങ്ങനാശേരിയിൽനിന്ന്)Vathikkan thodu എന്നു ഗൂഗിൾ മാപ്പിൽ തിരഞ്ഞാൽ സ്ഥലം കിട്ടും.
ശ്രദ്ധിക്കാം
∙ തോട്ടിൽ മഴക്കാലത്താണ് നിറയെ വെള്ളമുള്ളത്. മഴ കുറയുന്നതോടെ വെള്ളം കുറയും.
∙ തോട്ടിൽ കയമുള്ള സ്ഥലമുണ്ട്. നീന്തൽ അറിയാതെ ഇവിടെ ഇറങ്ങരുത്.
∙ പാറകളിൽ തെറ്റൽ ഉണ്ടാകും. സൂക്ഷിച്ച് ഇറങ്ങുക.
∙ മഴ, മിന്നൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ∙ നാട്ടുകാരുടെ നിർദേശങ്ങൾ പാലിക്കുക.
∙ മാലിന്യം തള്ളരുത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]