
കോട്ടയം ∙ ട്രാൻസ്ഫോമറിലേക്ക് വൈദ്യുതി എത്തിക്കുന്ന ഭൂഗർഭ കേബിളിന്റെ ഒരുഭാഗത്തെ പുറംചട്ട തേഞ്ഞു തീർന്നു.
ഷോക്കേൽക്കുമെന്ന ഭീതിയിൽ കാൽനടയാത്രക്കാർ. നഗരത്തിൽ മാർക്കറ്റ് ജംക്ഷനിൽ തിരക്കേറിയ ഭാഗത്താണ് ഈ അപകട
സാഹചര്യം.ട്രാൻസ്ഫോമറിലേക്ക് വൈദ്യുത എത്തിക്കുന്ന ഏരിയൽ ബഞ്ച്ഡ് കേബിളിന്റെ പുറംചട്ടയാണ് തേഞ്ഞുതീർന്നത്. നൂറുകണക്കിനു ആളുകളാണു സമീപത്തെ ഫുട്പാത്തിലൂടെ പോകുന്നത്.
ബസ് കയറാനെത്തുന്ന സ്കൂൾ,കോളജ് വിദ്യാർഥികളുടെ വലിയ തിരക്കും ഈ ഭാഗത്തുണ്ട്. ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരും ഈ ഭാഗത്തുനിന്നാണ് ബസ് കയറുന്നത്.
മഴപെയ്തു റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം കേബിളിന് സമീപം കെട്ടികിടക്കുകയാണ്.
വാഹനങ്ങൾ കയറിയിറങ്ങി കേബിളിന് തേയ്മാനം സംഭവിച്ചാതാകാമെന്നാണ് കെഎസ്ഇബിയുടെ നിഗമനം. മൂന്നിലധികം കോട്ടിങ്ങുള്ള കേബിളാണിതെന്നും അറ്റകുറ്റപ്പണി നടത്തുമെന്നും കെഎസ്ഇബി അറിയിച്ചു. ഏതാനും മാസമായി ഇതേ അവസ്ഥയിലാണെന്നു സമീപത്തെ വ്യാപാര സ്ഥാപന ഉടമകൾ പറയുന്നു.
അപകട മുന്നറിയിപ്പൊന്നും സ്ഥാപിച്ചിട്ടുമില്ല.
2 ട്രാൻസ്ഫോമറുകളാണ് ഇവിടെയുള്ളത്. ട്രാൻസ്ഫോമർ സംരക്ഷണ വേലിയിലൂടെ പുല്ലും ട്രാൻസ്ഫോമറിനോട് ചേർന്നു ചെറിയ മരങ്ങളും വളർന്നുനിൽക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]