
തൊഴിൽ പരിശീലനം:
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിലെ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽരഹിതരായ 18–45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 2 മുതൽ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ് സ്റ്റാൾ ഉദ്യമി, സോഫ്റ്റ് ടോയ്സ് മേക്കിങ് കോഴ്സുകളിലാണ് പരിശീലനം.
ബാങ്ക് വായ്പ ലഭിക്കുന്നതിന് സാങ്കേതിക സഹായം നൽകും. താൽപര്യമുള്ളവർ റജിസ്റ്റർ ചെയ്യണം.
ഫോൺ: 0481 2303307.
സ്പോട് അഡ്മിഷൻ
കോട്ടയം ∙ ബേക്കർ മെമ്മോറിയൽ നഴ്സറി ടീച്ചേഴ്സ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷനിലേക്കു 2025–26 അധ്യയന വർഷത്തേക്കുള്ള പ്രീപ്രൈമറി ടിടിസി സ്പോട് അഡ്മിഷൻ 21നു നടത്തും. യോഗ്യത: പ്ലസ്ടു, പ്രായപരിധി: 17–33.
ഫോൺ: 85900 25179.
മെഡിക്കൽ കോളജിൽ കരാർ നിയമനം
കോട്ടയം ∙ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിൽ ഫാമിലി വെൽഫെയർ കൗൺസിലർ, കാഷ്യർ കം ഡേറ്റ എൻട്രി ഓപ്പറേറ്റർ, എൻഡോസ്കോപ്പി ടെക്നിഷ്യൻ സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നാളെ 11.30ന് പ്രിൻസിപ്പൽ ഓഫിസിൽ നടക്കുന്ന വോക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
വിവരങ്ങൾക്ക്: www.medicalcollegekottayam.org
തൊഴിൽമേള നാളെ
കോട്ടയം ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നാളെ രാവിലെ 10നു തൊഴിൽ മേള നടത്തും. നൂറിലധികം ഒഴിവുകളുണ്ട്.
കലക്ടറേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവർക്കും റജിസ്റ്റർ ചെയ്യാത്തവർക്കു 300 രൂപ ഫീസ് അടച്ചും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഫോൺ: 0481 2563451, 81389 08657.
പാമ്പാടി ∙ കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ നാളെ രാവിലെ 9.30 മുതൽ സൗജന്യ തൊഴിൽമേള നടത്തും.
10, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി എത്തണം. റജിസ്ട്രേഷൻ: 94959 99731, 83300 92230.
അധ്യാപക ഒഴിവ്
കോട്ടയം ∙ മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടിയുടെ (കൊമേഴ്സ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 6നു രാവിലെ 10ന് സർട്ടിഫിക്കറ്റ് സഹിതം കോർപറേറ്റ് ഓഫിസിൽ ഹാജരാകണം.
ഫോൺ: 94977 09609. വാഴൂർ ∙ എസ്വിആർ എൻഎസ്എസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 21നു 11ന് അഭിമുഖം നടത്തും.
കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. പിഎച്ച്ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
ചങ്ങനാശേരി ∙ എസ്ബി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവുണ്ട്. അപേക്ഷകർ കോട്ടയം, കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫിസിൽ ഗെസ്റ്റ് പാനലിൽ പേര് റജിസ്റ്റർ ചെയ്തവരായിരിക്കണം.
പിഎച്ച്ഡി / നെറ്റ് ഉള്ളവർക്ക് മുൻഗണന. www.sbcollege.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് കോട്ടയം ഗെസ്റ്റ് പാനലിൽ പേര് റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സഹിതം 22നു രാവിലെ 9.30ന് കോളജ് ഓഫിസിൽ എത്തണം.
വൈദ്യുതി മുടക്കം
മീനടം ∙ മാടത്താനി ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ മാടത്താനി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ∙ ടിഎംടി, ക്രോസ് റോഡ് വട്ടമലപ്പടി, പ്രിയദർശിനി, വിമലാംബിക, മഞ്ഞാടി സിഎസ്ഐ, വലിയപള്ളി, ഡ്രീം ലാൻഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ചേന്നംപള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്
കുമരകം ∙ പഞ്ചായത്തിലെ സാമൂഹികസുരക്ഷാ ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വാർഡ് ഒന്ന് – 21ന് എസ്എൻഎൽ ലൈബ്രറി, വാർഡ് 2 – 23ന് 84ൽ അങ്കണവാടി, വാർഡ് 3 – 24ന് ആപ്പിത്തറ സുമോൾ രമേശന്റെ വീട്, വാർഡ് 4 – 25ന് ആപ്പിത്തറ ഹെൽത്ത് സെന്റർ, വാർഡ് 5 – നാളെ നാരകത്തറ പഞ്ചായത്ത് എൽപി സ്കൂൾ, വാർഡ് 6 – ഇന്ന് പൊറ്റപ്പുറം, വാർഡ് 7 – നാളെ നാരകത്തറ സബ് സെന്റർ, വാർഡ് 8 – 22ന് അട്ടിപ്പീടിക, വാർഡ് 9 – 23ന് 16ൽ അങ്കണവാടി, വാർഡ് 10 – 26നു കുമരകം കിഴക്കുംഭാഗം കരയോഗം ഹാൾ, വാർഡ് 11 – 29നു ചൊള്ളന്തറ സബ് സെന്റർ വാർഡ് 12 – 29ന് അക്ഷയ സെന്റർ, വാർഡ് 13 – 27നു മരിയ ഭവൻ സ്കൂൾ, വാർഡ്14 – 26നു സെന്റ് പീറ്റേഴ്സ് സ്കൂൾ, വാർഡ് 15 – 28ന് എസ്എൻ ക്ലബ്, വാർഡ് 16 – 29ന് 80ൽ അങ്കണവാടി.
ഗെയിം ഡവലപ്മെന്റ് കോഴ്സ്
കോട്ടയം ∙ അസാപ് കേരളയുടെ പാമ്പാടി കമ്യൂണിറ്റി സ്കിൽ പാർക്കിൽ 2025-26 അധ്യയനവർഷത്തെ എആർ, വിആർ, ഗെയിം ഡവലപ്മെന്റ് കോഴ്സുകളിലേക്കു പ്രവേശനം തുടങ്ങി. ഫോൺ: 94959 99731.
വിദ്യാർഥികൾക്ക് ധനസഹായം
കോട്ടയം ∙ കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ കുട്ടികളിൽ 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ്ടു / വിഎച്ച്എസ്സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നൽകും.
അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30. വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ജില്ലാ ഓഫിസിൽ നൽകണം.
വെബ്സൈറ്റ്: www.agriworkersfund.org, ഫോൺ: 0481 2585604.
ക്ഷീരോൽപന്ന നിർമാണ പരിശീലനം
കോട്ടയം ∙ ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിൽ 21 മുതൽ ഓഗസ്റ്റ് ഒന്നുവരെ ക്ഷീരോൽപന്ന നിർമാണ പരിശീലന പരിപാടി നടത്തും. താൽപര്യമുള്ളവർ 21നു രാവിലെ 10നു ക്ഷീരപരിശീലന കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്യണം.
ഫോൺ: 0481 2302223, 94465 33317.
കോഴ്സ് പ്രവേശനം
കോട്ടയം ∙ സർഗഭാരതി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ് (സാമാ) ഹയർ സെക്കൻഡറി / പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി എഐ വിഡിയോ മേക്കിങ്, സൗണ്ട് എൻജിനീയറിങ്, മ്യൂസിക് പ്രൊഡക്ഷൻ, വിഡിയോ എഡിറ്റിങ് കോഴ്സുകൾ ആരംഭിക്കുന്നു. ഫോൺ: 98477 43325
നാലമ്പല ദർശനം: യാത്രകൾ ബുക്ക് ചെയ്യാം
പാലാ∙ നാലമ്പല ദർശനത്തിനു ജില്ലയിലെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂറിസം യാത്രകൾ ബുക്ക് ചെയ്യാം. കോട്ടയം-8089158178, 9447139358.
പാലാ-7306109488, 9745438528. വൈക്കം-9995987321, 9747502241.
ചങ്ങനാശ്ശേരി-9846852601, 9400234581. ഈരാറ്റുപേട്ട-9526726383, 9847786868.
പൊൻകുന്നം-9497888032, 6238657110. എരുമേലി-9562269963, 9447287735.
രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കൂടപ്പുലം ലക്ഷ്മണ ക്ഷേത്രത്തിലും അമനകര ഭരത ക്ഷേത്രത്തിലും മേതിരി ശത്രുഘ്ന ക്ഷേത്രത്തിലും ദർശനം നടത്തി തിരികെ ശ്രീരാമ ക്ഷേത്രത്തിൽ എത്തി ദർശനം പൂർത്തിയാക്കുന്ന വിധമാണു സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
നേത്രപരിശോധനാ ക്യാംപ്
വൈക്കം ∙ ആശ്രയ സന്നദ്ധസേവന സംഘടന ജില്ലാ ആശുപത്രി ഒഫ്താൽമിക് യൂണിറ്റിന്റെയും ദേശീയ അന്ധത നിയന്ത്രണ സമിതിയുടെയും സഹകരണത്തോടെ 21നു രാവിലെ 8.30ന് വൈക്കം മടിയത്ര എസ്എൻഡിപി ഹാളിൽ വച്ച് സൗജന്യ നേത്രപരിശോധനാ ക്യാംപ് നടത്തും. ആശ്രയ ചെയർമാൻ പി.കെ.മണിലാൽ അധ്യക്ഷത വഹിക്കും.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകർ ഉദ്ഘാടനം ചെയ്യും.
ജില്ലാ ആശുപത്രി ഒഫ്താൽമിക് സർജൻ ഡോ. അനു ആന്റണി ക്യാംപിന് നേതൃത്വം നൽകും.
തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് ജില്ലാ ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയ നടത്തും. 8547392031.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]