
എരുമേലി ∙ ശബരിമല പാതയിൽ കണമല അട്ടിവളവിനു സമീപം ശബരിമല തീർഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് എതിരെവന്ന തീർഥാടക ബസിൽ ഇടിച്ചു കയറി 4 പേർക്ക് പരുക്ക്. തമിഴ്നാട് മധുര സ്വദേശികളായ രാജ് കുമാർ (35), മുനിയാണ്ടി (62), അംബിക (53, കരുമലൈ (58) എന്നിവർക്കാണ് പരുക്കേറ്റത്.
ഡ്രൈവർ രാജ്കുമാറിന്റെ കാലിന് ഒടിവുണ്ട്.
മുനിയാണ്ടിക്കും അംബികയ്ക്കും തലയ്ക്കാണ്പരുക്ക്. ഇവരെയും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
ഇന്നലെ മൂന്നരയോടെയാണ് അപകടം .
മാസപൂജയ്ക്കു ശബരിമല ദർശനത്തിനു വന്ന തീർഥാടകർ സഞ്ചരിച്ച മിനി ബസ് എതിരെ വന്ന തമിഴ്നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ബസിൽ ഇടിക്കുയായിരുന്നു.മിനി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നു പറയുന്നു.
മോട്ടർ വാഹന വകുപ്പ് ഇടിച്ച മിനി ബസ് പരിശോധന നടത്തും. മിനി ബസിൽ ഉണ്ടായിരുന്നവർക്കാണു പരുക്കേറ്റത്.
അപകടത്തെ തുടർന്ന് അൽപസമയം ശബരിമല പാതയിൽ ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു. ഈ സമയം ഇടകടത്തിവഴിയും മൂക്കൻപ്പെട്ടി വഴിയും വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.
ഇടിച്ച വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത ശേഷം ഗതാഗതം സാധാരണ നിലയിലാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]