
ചങ്ങനാശേരി ∙ നഗരത്തിലെ അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കാനും നടപടിയെടുക്കാനും നഗരസഭയ്ക്ക് പേടി. ഹൈക്കോടതി നിർദേശങ്ങൾ കാറ്റിൽ പറത്തി നടപ്പാതകളിലടക്കം അനധികൃത ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് നഗരസഭ.
രാഷ്ട്രീയ പാർട്ടികളുടെയും പോഷക സംഘടനകളുടെയും ഫ്ലെക്സ് ബോർഡുകളാണ് അധികവും. ദേശീയ പണിമുടക്ക് കഴിഞ്ഞിട്ടും പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥാപിച്ച ബോർഡുകൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല.
വിദ്യാർഥി സംഘടനകളുടെ ബോർഡുകൾ നഗരത്തിലെ കോളജുകളുടെ മുൻപിൽ എംസി റോഡരികിലും നടപ്പാതയിലും അലക്ഷ്യമായി തള്ളിയിരിക്കുന്നു.
ഇതു കാരണം കാൽനടക്കാർ റോഡിലേക്ക് ഇറങ്ങി നടക്കണം. നടപ്പാതകളിലും വിദ്യാർഥി സംഘടനയുടെ പേരുകൾ ചായം കൊണ്ട് എഴുതി അലങ്കോലമാക്കിയിട്ടുണ്ട്.
സിഗ്നൽ പോസ്റ്റുകളിൽ കൊടിതോരണങ്ങൾ കെട്ടിയിട്ടുണ്ട്.
റോഡിലേക്ക് പൊട്ടിവീണ കൊടിതോരണങ്ങൾ ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാണ്. രാഷ്ട്രീയ പാർട്ടികൾക്കു പുറമേ വിവിധ മത – സാമുദായിക സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും അനധികൃത ഫ്ലെക്സ് ബോർഡുകളും റോഡിൽ നിറയുന്നു.
കാഴ്ച മറച്ച് അപകടം
ഹെഡ്പോസ്റ്റ് ഓഫിസിനു സമീപം ടിബി റോഡിലേക്കുള്ള പ്രവേശന വഴിയിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു. എംസി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ടിബി റോഡിലൂടെ എത്തുന്നവരുടെ കാഴ്ചയിൽ പെടില്ല. റോഡരികിലെ ബോർഡ് കാരണം കാൽനടക്കാരെ ഡ്രൈവർമാർക്കു കാണാനും കഴിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]