കോട്ടയം∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനം ഇന്ന്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഗ്രൗണ്ടിലെ പന്തലിൽ രാവിലെ 9നു പൊതുസമ്മേളനം ആരംഭിക്കും.
9.45ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. തുടർന്ന് രാഹുൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തും.
ഗതാഗത ക്രമീകരണം ഇന്നുരാവിലെ 8.30 മുതൽ 12 വരെ
∙ കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ, തെങ്ങണ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ലോഗോസ് ജംക്ഷൻ, പൊലീസ് ക്ലബ്, റബർ ബോർഡ്, കഞ്ഞിക്കുഴി, മണർകാട് വഴി കാഞ്ഞിരത്തുംമൂട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകണം.
∙കോട്ടയം ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ ലോഗോസ് ജംക്ഷൻ, പൊലീസ് ക്ലബ്, റബർ ബോർഡ് വഴി കഞ്ഞിക്കുഴിയിൽ എത്തി കെകെ റോഡ് വഴി പോകണം.
∙ അയർക്കുന്നം, കിടങ്ങൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ലോഗോസ് ജംക്ഷൻ, പൊലീസ് ക്ലബ് വഴി, ഇറഞ്ഞാൽ ജംക്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കൊശമറ്റം കവല വഴി പോകണം.
∙ കൊശമറ്റം കവല ഭാഗത്തു നിന്നും കലക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊശമറ്റം കവലയിൽ നിന്നും തിരിഞ്ഞ് വട്ടമൂട് റോഡ് വഴി പോകണം.
∙ തെങ്ങണ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഞാലിയാകുഴി ജംക്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പരുത്തുംപാറ, ചിങ്ങവനം വഴി പോകണം.
∙ തെങ്ങണ ഭാഗത്തുനിന്നും മണർകാട്, അയർക്കുന്നം ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങൾ ഞാലിയാകുഴി ജംക്ഷനിൽ നിന്നു കൈതേപ്പാലം ജംക്ഷനിൽ എത്തി പുതുപ്പള്ളി, കാഞ്ഞിരത്തുംമൂട് വഴി പോകണം.
∙ പാറക്കൽകടവ്, നാൽക്കവല, ദിവാൻകവല, മൂലേടം ഭാഗത്ത് നിന്നും കോട്ടയം ടൗണിൽ എത്തേണ്ട വാഹനങ്ങൾ ദിവാൻകവല, റെയിൽവേ ഓവർബ്രിഡ്ജ് വഴി മണിപ്പുഴയിലെത്തി കോട്ടയം ഭാഗത്തേക്ക് പോകണം.
പാർക്കിങ് ക്രമീകരണം
പുതുപ്പള്ളിയിൽ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുമായി തെങ്ങണ ഭാഗത്ത് നിന്നും എത്തിച്ചേരുന്ന വാഹനങ്ങൾ എരമല്ലൂർ കലുങ്കിന് സമീപമുള്ള ഗ്രൗണ്ടിലും ഗ്രീൻവാലി ക്ലബ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
കോട്ടയം, മണർകാട്, കറുകച്ചാൽ ഭാഗത്തുനിന്ന് എത്തുന്നവരുടെ വാഹനങ്ങൾ നിലയ്ക്കൽ പള്ളി ഗ്രൗണ്ട്, ഡോൺ ബോസ്കോ സ്കൂൾ ഗ്രൗണ്ട്, ഗവ വിഎച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ട്, ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.
പാലൂർപ്പടി – പുതുപ്പള്ളി റോഡിൽ ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങി അവശ്യ സർവീസ് വാഹനങ്ങൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തി റോഡിൽ പാർക്കിങ് നിരോധിച്ചു. പുതുപ്പള്ളി ജംക്ഷൻ-എരമല്ലൂർ കലുങ്ക് റോഡിലും അങ്ങാടി- കൊട്ടാരത്തുംകടവ് റോഡിലും പാർക്കിങ് നിരോധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]