
പീഡാനുഭവ സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻ മലകയറി പതിനായിരങ്ങൾ
അരുവിത്തുറ ∙ പീഡാനുഭവ സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻ മലയിലേക്ക് വൻ ഭക്തജനപ്രവാഹം. ദുഃഖവെള്ളിയാഴ്ച പുലർച്ചെ 4 മണി മുതൽ വല്ല്യച്ചൻ മലയിലേക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
രാവിലെ 7ന് അരുവിത്തുറ പള്ളിയിൽ നടന്ന പീഡാനുഭവ ശുശ്രൂഷകൾക്ക് വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി.
ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ. ജോൺ കണ്ണന്താനം പീഡാനുഭവ സന്ദേശം നൽകി.
അരുവിത്തുറ ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി.
വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ, ഫാ.
ജോസഫ് ചെങ്ങഴശ്ശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, കോളജ് ബർസാർ ഫാ.
ബിജു കുന്നയ്ക്കാട്ട്, ഡീക്കൻ ജസ്റ്റിൻ പവ്വത്ത് ഒഎസ്ബി തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. രാവിലെ 6 മണി മുതൽ നേർച്ചക്കഞ്ഞി വിതരണം നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]