കുമരകം ∙ കർഷകരെ സഹായിക്കാൻ കൃഷിവകുപ്പ് തുടങ്ങിയ അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നു കർഷകർ. അഗ്രോ സർവീസ് സെന്ററിനായി കൃഷിവകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി കൃഷി ഭവനു മുന്നിൽ കിടക്കുന്ന ട്രാക്ടറുകളും ടില്ലറുകളും പ്രവർത്തന സജ്ജമാക്കണമെന്നാണ് നിർദേശം.
നിലവിൽ 2 ട്രാക്ടർ കൃഷിയുടെ സീസണിൽ മാത്രം പ്രവർത്തിക്കും.
പിന്നെ ഷെഡിൽ കയറ്റും. അവിടെ കിടന്നു തുരുമ്പെടുത്തു തുടങ്ങും.
അടുത്ത സീസൺ ആകുമ്പോൾ ട്രാക്ടർ പ്രവർത്തനരഹിതമായിരിക്കും. പിന്നെ അറ്റകുറ്റപ്പണികൾ നടത്താൻ പണം വേണം.
കൃഷി സീസൺ കഴിഞ്ഞു പുരയിടങ്ങളിലെ പണികൾക്കും ട്രാക്ടർ ഉപയോഗിക്കാൻ കഴിയും. എന്നാൽ അതിനുള്ള നടപടിയില്ല.
ട്രാക്ടറുകളുടെ കാര്യം ഇതാണെങ്കിൽ ടില്ലറുകളുടെ കാര്യം പറയേണ്ടതില്ല. പലതും പൂർണമായും പ്രവർത്തന രഹിതമാണ്.
കർഷകരെ സഹായിക്കാനായി കൃഷി വകുപ്പ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അഗ്രോ സർവീസ് സെന്ററിന്റെ കീഴിലാണ് പദ്ധതി .
ഇതിൽ 20 ലേറെ അംഗങ്ങളാണുണ്ടായിരുന്നത്. കൂടാതെ കാർഷിക കർമ സേനയും പ്രവർത്തിച്ചിരുന്നു.
2 സംഘടനയിലെയും അംഗങ്ങൾക്കു തൊഴിലും അതു വഴി കർഷകർക്കു കുറഞ്ഞ ചെലവിൽ കൃഷിപ്പണികൾ ചെയ്തു കൊടുക്കാനും കഴിയുന്ന പദ്ധതിയാണ് നടപ്പാക്കിയത്.
അംഗങ്ങൾ കർഷകർക്കു വേണ്ടി ഗ്രോബാഗ് നിർമാണവും കൃഷിയുമായി ബന്ധപ്പെട്ടു മറ്റ് ജോലികളും ചെയ്യുമായിരുന്നു. പദ്ധതി തുടങ്ങിയ ആദ്യ നാളുകളിൽ പ്രവർത്തനം നന്നായി നടന്നിരുന്നെങ്കിലും പിന്നീട് താളം തെറ്റി.
ഒടുവിൽ ഗ്രോബാഗ് നിർമാണവും മറ്റും നിലച്ചു. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വരെ ലഭിച്ച പദ്ധതിയാണ് നിലച്ചു കിടക്കുന്നത്.
ഇപ്പോൾ ടില്ലറുകളുടെ പ്രവർത്തനം നിലച്ചതെങ്കിൽ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ട്രാക്റുകളുടെ പ്രവർത്തനവും നിലയ്ക്കും. പുതിയ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നിലവിൽ ഉള്ള ഈ പദ്ധതിയുടെ നടത്തിപ്പിനു വേണ്ട
നടപടി എടുക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

