വൈക്കം ∙ വൈക്കം കച്ചേരിക്കവലയിൽ മൊബൈൽ ഷോപ്പിൽ നിന്നും 17 ഫോണുകൾ മോഷണം നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. വൈക്കം തോട്ടകം സ്വദേശി ആദർശ് അഭിലാഷ് (18), തോട്ടകം സ്വദേശി ആദിശേഷൻ (21), മാന്നാർ പൂഴിക്കോൽ സ്വദേശി മർക്കോസ് (20), ചേർത്തല പള്ളിപ്പുറം സ്വദേശി തമ്പുരാൻ എന്നിവരാണ് പിടിയിലായത്.
വൈക്കം കച്ചേരിക്കവലയിൽ അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള എ.ജെ.കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നിന്നും ഇന്നലെ പുലർച്ചെയാണ് മോഷണം നടത്തിയത്.
ഷട്ടറിന്റെ പൂട്ട് തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്. ഉടമ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി.
പൊലീസ് പരിശോധന നടത്തി അന്വേഷണം നടത്തുന്നതിനിടെ പ്രതികളെ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ പൊലീസ് പിടികൂടുകയായിരുന്നു.
കൊച്ചി പെന്റാ മേനകയിലെ ഐ മാജിക് എന്ന ഷോപ്പിൽ ഫോണുകൾ വിൽക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ സ്ഥാപന ഉടമ ചോദ്യം ചെയ്തപ്പോൾ പ്രതികൾ ഇറങ്ങിയോടി. കടയിലുണ്ടായിരുന്ന ജീവനക്കാരും പിന്നാലെ ഓടി.
കടയുടമ സിയാദും സംഘവും സെൻട്രൽ എസ്ഐ അനുപ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണു പ്രതികളെ പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]