കോട്ടയം ∙ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രാജ്യാന്തര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റിൽ മോക്ഡ്രിൽ നടത്തി. അഗ്നിരക്ഷാ സേന, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടന്നത്.
തീപിടിത്തമുണ്ടായാൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മോക്ഡ്രില്ലാണ് നടന്നത്. മുകൾനിലയിൽ കുടുങ്ങിയ ജീവനക്കാരെ അഗ്നിരക്ഷാ സേന രക്ഷിക്കുന്നതും ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റുന്നതും വരെയുള്ള നടപടികളാണ് മോക്ഡ്രില്ലിൽ ഉൾപ്പെടുത്തിയത്.
2 യൂണിറ്റ് ഫയർ എൻജിനുകൾ, ആംബുലൻസുകൾ, മെഡിക്കൽ യൂണിറ്റ് എന്നിവ പങ്കെടുത്തു. സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങൾ വൊളന്റിയർമാരായി പ്രവർത്തിച്ചു. അഡിഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്.ശ്രീജിത്ത്, ജില്ലാ ഫയർ ഓഫിസർ എസ്.കെ.ബിജു, അഗ്നിരക്ഷാ സേന ചങ്ങനാശേരി സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രൻ, എൽഎസ്ജിഡി പ്ലാൻ കോഓർഡിനേറ്റർ ശ്രീനിധി രാമചന്ദ്രൻ എന്നിവർ ചേർന്ന് മോക്ഡ്രിൽ ഏകോപിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

