പാലാ∙ എസ്എൻഡിപി മീനച്ചിൽ, കടുത്തുരുത്തി യൂണിയനുകളുടെ കരുത്തറിയിച്ച് ശാഖാ നേതൃസംഗമം. 2500 ലേറെ ഭാരവാഹികളാണ് സംഗമത്തിന് എത്തിയത്.
മീനച്ചിൽ, കടുത്തുരുത്തി യൂണിയന് കീഴിലെ 84 ശാഖകളിൽ നിന്നായി ശാഖാ ഭാരവാഹികൾ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുൾപ്പെടെ പങ്കെടുത്തു. വേദിയിലെത്തിയ വെളളാപ്പള്ളി നടേശനെ സുരേഷ് ഇട്ടിക്കുന്നേൽ, എം.ആർ.ഉല്ലാസ്, എ.ഡി.
പ്രസാദ് ആരിശ്ശേരിൽ, കെ.എസ്.കിഷോർ കുമാർ എന്നിവർ പൊന്നാട അണിയിച്ചു.
വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, കൗൺസിലർമാരായ പച്ചയിൽ സന്ദീപ്, എബിൻ അമ്പാടിയിൽ, കടുത്തുരുത്തി യൂണിയൻ സെക്രട്ടറി സി.എം.ബാബു, മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ.ഉല്ലാസ്, മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ, സജീവ് വയലാ, കെ.എസ്.കിഷോർ കുമാർ, എം.ഡി.പ്രസാദ്, സി.ടി.രാജൻ എന്നിവർ പ്രസംഗിച്ചു.മീനച്ചിൽ-കടുത്തുരുത്തി യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, സി.എം.
ബാബു, എ.ഡി. പ്രസാദ് ആരിശ്ശേരിൽ, എം.ആർ.
ഉല്ലാസ് മതിയത്ത്, സജീവ് വയലാ, കെ.എസ്.കിഷോർ കുമാർ, കെ.ആർ.ഷാജി, അനീഷ് പുല്ലുവേലിൽ, സി.ടി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]