കോട്ടയം∙ റെയിൽവേ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്ഫോമിലേക്കുള്ള മേൽപാലം പൊളിച്ചുതുടങ്ങി. സെപ്റ്റംബർ 13 വരെ പല ഘട്ടങ്ങളായാണ് മേൽപാലം പൊളിക്കുക.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
∙ ഒന്നാം പ്ലാറ്റ് ഫോമിലേക്കു പോകുന്ന വഴിക്കു മാറ്റമില്ല. പഴയ വഴിയിലൂടെത്തന്നെ യാത്രക്കാർക്കു പോകാം.
∙ 2 മുതൽ 5 വരെ പ്ലാറ്റ്ഫോമുകളിലേക്കു പോകേണ്ടവർ പ്രധാനകവാടത്തിനു പുറത്തുനിന്ന് അൽപം മുന്നോട്ടുനീങ്ങി ഇടതുവശത്തെ പുതിയ മേൽപ്പാലം ഉപയോഗിക്കണം. അല്ലെങ്കിൽ പ്രധാനകവാടത്തിലൂടെ താഴേക്കിറങ്ങി ഒന്നാം പ്ലാറ്റ് ഫോമിലൂടെ കുറച്ചു ദൂരം നടന്ന് ലിഫ്റ്റ് കയറി രണ്ടാമത്തെ നടപ്പാലം വഴിയും പോകാം.
∙ 2 മുതൽ 5 വരെ പ്ലാറ്റ് ഫോമുകളിലേക്കു പോകേണ്ടവർക്ക് മഴ നനയാതെ പ്രധാനകവാടത്തിൽനിന്ന് പുതിയ മേൽപ്പാലത്തിലേക്കു കയറാനായി ഇപ്പോഴുള്ള ടിക്കറ്റ് ബുക്കിങ് കൗണ്ടറിന്റെ വശത്തുകൂടി പുതിയ വഴി നിർമിക്കുന്നത് പരിഗണനയിലുണ്ടെന്നു സ്റ്റേഷൻ അധികൃതർ പറഞ്ഞു.
∙ കൂടുതൽ ട്രെയിൻ നിയന്ത്രണങ്ങൾ സെപ്റ്റംബർ 10 മുതലാണുണ്ടാവുക. ∙ചില ട്രെയിനുകൾ പ്ലാറ്റ്ഫോം മാറാൻ സാധ്യതയുണ്ട്.
പ്രശ്നങ്ങൾ
∙ കോട്ടയം സ്റ്റേഷനിൽ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് 1, 2, 3 പ്ലാറ്റ് ഫോമുകളെയാണ്. ∙ മഴക്കാലത്ത് പ്രധാനകവാടത്തിൽനിന്ന് നനയാതെ പുതിയ കാൽനട
മേൽപാലത്തിലേക്ക് എത്താനാവില്ല. കൂടാതെ ഇവിടെ റോഡിൽക്കൂടി വേണം പുതിയ നടപ്പാലത്തിലെത്താൻ.
റോഡ് തകർച്ചയിലായതിനാൽ വെള്ളക്കെട്ടുണ്ട്.
ട്രെയിൻ നിയന്ത്രണങ്ങൾ
.16326 കോട്ടയം – നിലമ്പൂർ റോഡ് എക്സ്പ്രസ് 17, 23, 29 തീയതികളിൽ കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ റദ്ദാക്കി. ട്രെയിൻ ഈ ദിവസങ്ങളിൽ രാവിലെ 5:27 ന് ഏറ്റുമാനൂരിൽ നിന്നു സർവീസ് ആരംഭിക്കും.
∙ 16325 നിലമ്പൂർ – കോട്ടയം എക്സ്പ്രസ് 19, 20, 21, 24, 26, 30, 31 തീയതികളിൽ ഏറ്റുമാനൂരിനും കോട്ടയത്തിനുമിടയിൽ റദ്ദാക്കി. ട്രെയിൻ ഈ ദിവസങ്ങളിൽ രാത്രി 8:51 ന് ഏറ്റുമാനൂരിൽ സർവീസ് അവസാനിക്കും.
∙ 06164 മംഗളുരു – തിരുവനന്തപുരം നോർത്ത് സ്പെഷൽ 19, 20, 26 തീയതികളിൽ 30 മിനിറ്റ് വൈകിയോടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]