
ഏറ്റുമാനൂർ∙ നീണ്ടൂർ – ഏറ്റുമാനൂർ റൂട്ടിലെ നാൽക്കവലയായ കോട്ടമുറി ജംക്ഷൻ അപകടക്കെണിയാകുന്നു. ആവശ്യമായ സിഗ്നൽ സംവിധാനങ്ങളോ, സുരക്ഷാ ഉദ്യോഗസ്ഥരോ ഇല്ലാത്ത ജംക്ഷനിൽ അപകടങ്ങൾ തുടർക്കഥയായിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി.
അതിരമ്പുഴ, വേദഗിരി, ഏറ്റുമാനൂർ, നീണ്ടൂർ റോഡുകളുടെ സംഗമ സ്ഥലമാണ് കോട്ടമുറി ജംക്ഷൻ. റോഡ് നവീകരിച്ചപ്പോൾ അതിരമ്പുഴ – കോട്ടമുറി റോഡുകളിൽ ഉണ്ടായിരുന്ന ഹംപ് അധികൃതർ മൂടി.
ഇതോടെ ഈ റൂട്ടിലെത്തുന്ന വാഹനങ്ങൾ അമിത വേഗത്തിലാണ് ജംക്ഷനിലേക്ക് പ്രവേശിക്കുന്നത്. ഇതു പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
ആഴ്ചയിൽ മൂന്നും നാലും അപകടങ്ങളാണ് ഇവിടെ സംഭവിക്കുന്നത്.
പലരും പരുക്കേൽക്കാതെ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. നീണ്ടൂർ – ഏറ്റുമാനൂർ റൂട്ടിൽ ഹംപുകൾ ഉണ്ട്. ഇതുപോലെ മറ്റു റൂട്ടുകളിലും ഹംപുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി അതിരമ്പുഴ മണ്ഡലം കമ്മിറ്റി ഒപ്പു ശേഖരണം നടത്തുകയും മന്ത്രി വി.എൻ.വാസവന് നിവേദനം നൽകുകയും ചെയ്തിരുന്നു.
ഉടൻ പരിഹാരമുണ്ടാക്കാമെന്നു മന്ത്രി അറിയിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. ജംക്ഷനിൽ സിഗ്നൽ ലൈറ്റ് വച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. കൂടുതൽ ഗതാഗത സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ച് കാൽനട
യാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഐഎൻടിയുസി ജില്ലാ ട്രഷറർ ബിജു വലിയമല, അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ഷാജി ഉദിച്ച മുകളേൽ, സനിൽ കാട്ടാത്തി എന്നിവർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]