
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
∙ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ പേരച്ചുവട്, ഉദിക്കാമല, എറികാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി ∙ തീക്കോയി ടൗൺ, തീക്കോയി ടി ഫാക്ടറി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ മണ്ണാത്തിപ്പാറ, ഓർവയൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ∙ കാളച്ചന്ത, അനികോൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ഇരവുചിറ ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ∙ ദൈവംപടി, പാത്തിക്കൽ, അട്ടിപ്പടി, കറ്റുവെട്ടി, മുതിരമല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ∙ നടയ്ക്കപ്പാടം, നടയ്ക്കപ്പാടം ഹോളോബ്രിക്സ്, കുര്യച്ചൻപടി, ചൂരനോലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ യുവരശ്മി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും ആനമുക്ക്, കേരള ബാങ്ക്, കാലായിപ്പടി, ചെറുവേലിപ്പടി, അഞ്ചൽക്കുറ്റി, കുട്ടനാട്, മിഷൻപള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 12 വരെയും വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ∙ കൊടിനാട്ടുകുന്ന്, മേഴ്സി ഹോം, ഫ്രൻഡ്സ് ലൈബ്രറി, മുക്കാട്ടുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
റജിസ്ട്രേഷൻ ക്യാംപ് ഇന്ന്
കോട്ടയം ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഇന്നു റജിസ്ട്രേഷൻ ക്യാംപ് നടത്തും.
300 രൂപ ഒറ്റത്തവണ ഫീസടച്ച് എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. വിവിധ സോഫ്റ്റ് സ്കില്ലുകളിലും കംപ്യൂട്ടറിലും പരിശീലനം നൽകും.
എല്ലാ മാസവും നടക്കുന്ന തൊഴിൽമേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. ഫോൺ: 0481 2563451, 8138908657.
ജലവിതരണം തടസ്സപ്പെടും
കോട്ടയം ∙ ജല അതോറിറ്റിയുടെ തിരുവഞ്ചൂർ പമ്പ് ഹൗസിലെ 2 മോട്ടറുകൾ തകരാറായതിനാൽ ഇന്ന് നഗരത്തിലേക്കുള്ള ജലവിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കൂൺ കൃഷി പരിശീലനം
ഏറ്റുമാനൂർ∙ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ 22ന് 10ന് വിഎഫ്പിസികെ ജില്ലാ ഓഫിസിൽ കൂൺ കൃഷി പരിശീലനം നൽകും.
റജിസ്ട്രേഷൻ ഫീസുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും 2 പാക്കറ്റ് കൂൺ വിത്ത് ലഭിക്കും.
റജിസ്ട്രേഷന്: 04812534709.
ത്രീഡി അനിമേഷൻ കോഴ്സ്
പാമ്പാടി ∙ അസാപ് കമ്യുണിറ്റി സ്കിൽ പാർക്ക് പാമ്പാടി സെന്ററിൽ പ്ലേസ്മെന്റ് അസിസ്റ്റൻസോടു കൂടി ത്രീഡി അനിമേഷൻ, ഗെയിം ഡവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു.
ഫോൺ: 9495999731, 7025535172.
സീറ്റൊഴിവ്
കോട്ടയം ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ എംഎ (ഹിന്ദി), പിജി ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസ്ലേഷൻ എന്നീ പ്രോഗ്രാമുകളിലേക്ക് സംവരണ വിഭാഗം ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 18ന് മുൻപ് പ്രാദേശിക കേന്ദ്രവുമായി ബന്ധപ്പെടണം.
വിവരങ്ങൾക്ക് ഫോൺ: 9447112663.
പോസ്റ്റ് ഓഫിസ് പ്രവർത്തനം തടസ്സപ്പെടും
ചങ്ങനാശേരി ∙ 22നു പോസ്റ്റ് ഓഫിസുകളിൽ സോഫ്റ്റ്വെയർ മൈഗ്രേഷൻ നടക്കുന്നതിനാൽ ചങ്ങനാശേരി തപാൽ ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫിസുകളിലും 21നു റജിസ്റ്റേഡ്, പാഴ്സൽ സ്പീഡ് പോസ്റ്റ് തുടങ്ങിയ തപാൽ സേവനങ്ങളും പണമിടപാടും നടക്കില്ല. 18, 19 തീയതികളിലും ഓഫിസ് സേവനങ്ങളിൽ തടസ്സമുണ്ടാകും.
22 മുതൽ ഒരാഴ്ച വരെ ഇത്തരം സേവനങ്ങളിൽ ഭാഗികമായ തടസ്സങ്ങളുണ്ടാകമെന്നും ചങ്ങനാശേരി തപാൽ ഡിവിഷനൽ സൂപ്രണ്ട് അറിയിച്ചു.
അധ്യാപകനിയമനം
പൂവം ∙ ഗവ. യുപി സ്കൂളിൽ ഹിന്ദി ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
കെടെറ്റ് യോഗ്യതയുള്ളവർ നാളെ രാവിലെ 10.30നു സ്കൂളിൽ എത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]