
എരുമേലി ∙ കരിങ്കല്ലുമ്മൂഴി ഇറക്കത്തിൽ പാറകയറ്റി വന്ന ടോറസ് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു, മുന്നിൽ പോയ ടോറസ് ലോറി ബ്രേക്ക് ചെയ്ത് ഇടിച്ചു നിർത്താൻ അവസരം ഒരുക്കിയതുമൂലം വലിയ അപകടം ഒഴിവായി. ഇന്നലെ രാവിലെ എട്ടുമണിയോടെയാണു സംഭവം. രണ്ടും ടോറസുകളും ഒരാളുടേതാണ്.
അപകട വളവുകളും കുത്തിറക്കവും ചേർന്നതാണ് കരിങ്കല്ലുമ്മൂഴി റോഡ്.
ലോഡുള്ളതിനാൽ വേഗം കുറച്ചാണ് ഇരു ടോറസുകളും വന്നത്. പിന്നിലെ ടോറസിലുണ്ടായിരുന്നവർ ഫോൺ വിളിച്ച് ബ്രേക്ക് നഷ്ടപ്പെട്ട
വിവരം മുന്നിലെ ടോറസുകാരെ അറിയിക്കുകയായിരുന്നു.
ഇതോടെ ഇടിച്ചു നിർത്താൻ സൗകര്യം ഒരുക്കി മുന്നിൽ പോയ ടോറസ് വേഗം കുറച്ചു. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. അമിത ഭാരവുമായി നൂറുകണക്കിനു ടോറസുകളാണ് ഈ റോഡിലൂടെ പോകുന്നത്.
ഏതാനും മാസത്തിനു മുൻപും സമാനരീതിയിൽ അപകടം ഉണ്ടായിരുന്നു. മാസപൂജയ്ക്കായി നട
തുറന്നതിനെ തുടർന്ന് ഒട്ടേറെ തീർഥാടന വാഹനങ്ങൾ കടന്നുപോകുന്ന ശബരിമല പാതയാണിത്. പാറമടകളിൽനിന്ന് ലോഡുമായി എത്തുന്ന ടോറസുകൾ തീർഥാടന കാലങ്ങളിൽ കരിങ്കല്ലുമ്മൂഴി ഇറക്കം ഒഴിവാക്കി വെൺകുറഞ്ഞി റോഡ് വഴി പോകാൻ പൊലീസും മോട്ടർ വാഹന വകുപ്പും നിർദേശിക്കാറുണ്ട്.
അമിത ലോഡുമായി ടോറസുകൾ: റോഡുകൾ തകർന്നു
പാറമടകളിൽനിന്ന് അമിത ലോഡുമായി ടോറസുകൾ കടന്നുപോകുന്നതുമൂലമാണ് ശബരിമല പാത ഉൾപ്പെടെ പ്രധാന റോഡുകൾ അതിവേഗം തകരുന്നത്. കരിങ്കല്ലുമ്മൂഴിയിൽനിന്ന് റാന്നി റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് കഴിഞ്ഞ 6 മാസത്തിനുള്ളിൽ 4 തവണയാണ് ദേശീയ പാത അധികൃതർ റോഡിലെ കുഴി അടച്ചത്.
ഇപ്പോൾ വീണ്ടും ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടു.
കുളമാംകുഴി റോഡിൽ മെറ്റൽ ചിതറിക്കിടക്കുന്നു
എരുമേലി – വെച്ചൂച്ചിറ റോഡിൽ കുളമാംകുഴി കലുങ്കിനു സമീപം റോഡ് നവീകരണത്തിന്റെ ഭാഗമായി ഇട്ട മെറ്റൽ റോഡിലേക്ക് പരന്നത് അപകട
ഭീഷണി സൃഷ്ടിക്കുന്നു. 2 ഇരുചക്ര വാഹനങ്ങളാണ് ദിവസങ്ങൾക്കുള്ളിൽ മെറ്റലിൽ കയറി അപകടത്തിൽപെട്ടത്. എത്രയും വേഗം മെറ്റൽ ഉറപ്പിച്ച് ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പലകക്കാവ് റോഡിൽ ലോറി കുടുങ്ങി
കൊല്ലമുള ജംക്ഷനിൽ കലുങ്കിന്റെ നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന പലകക്കാവ് റോഡിൽ ലോറി കുടുങ്ങി.
ഇന്നലെ രാവിലെയാണ് സംഭവം. ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
സ്കൂൾ വാഹനങ്ങൾ അടക്കം വഴിയിൽ കുടുങ്ങി. ലോറി നീക്കിയ ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്.
കൈവരിയില്ലാത്ത പലകക്കാവ് പാലവും അപകടത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]