
അരുവിത്തുറ കോളജും ഐസിഎഎംഎസ് അക്കാദമിയും ധാരണാപത്രം ഒപ്പുവച്ചു
അരുവിത്തുറ∙ വിദ്യാർഥികളെ റെഗുലർ ഡിഗ്രിയോടൊപ്പം പ്രൊഫഷണൽ കരിയറിലേക്ക് നയിക്കുന്നതിനുള്ള പദ്ധതിക്ക് അരുവിത്തുറ കോളജും ഐസിഎഎംഎസ് അക്കാദമിയും ധാരണാപത്രം ഒപ്പുവച്ചു. ബികോമിനൊപ്പം ഇന്റഗ്രേറ്റഡ് സിഎംഎ ഇന്ത്യ കോച്ചിങ് പരിശീലനത്തിനായി ഉള്ള പദ്ധതിക്കാണ് സെന്റ് ജോർജ് കോളജ് അരുവിത്തുറയും ഐസിഎഎഎസ് അക്കാദമിയും ധാരണാപത്രം ഒപ്പുവച്ചത്.
കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജോസഫ് ഐസിഎഎംഎസ് അക്കാദമി ഡയറക്ടർമാരായ സിൻസ് ജോസിനും ഇ. എസ്.
അജേഷിനും ധാരണപത്രം കൈമാറി. കോളജ് ബർസാർ ഫാ.
ബിജു കുന്നയ്ക്കാട്ട്, കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ്, നാക്ക് കോഡിനേറ്റർ ഡോ.മിഥുൻ ജോൺ, ഐ ക്യാംസ് അക്കാദമി പ്രോഗ്രാം കോഡിനേറ്റർ നിതിൻ കെ.
ജോസ് തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]