
ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി
പെരുവന്താനം∙ സെന്റ്. ആന്റണിസ് കോളജിന്റെ ആഭിമുഖ്യത്തിൽ വിവിധ രൂപതകളിലെ സൺഡേ സ്കൂൾ വിദ്യാര്‍ഥികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ അവബോധ ക്ലാസുകൾ പൂഞ്ഞാർ സെന്റ്.
മേരിസ് ഫൊറോന പള്ളിയിൽ സമാപിച്ചു. വികാരി ഫാ.
തോമസ് പനക്കക്കുഴി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ.മൈക്കിള്‍ നടുവിലെക്കൂട്ട് അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ,ക്രിസ്റ്റി ജോസ്, ആവണി സജീവ്, ഷിബിന്‍ സെബാസ്റ്റ്യന്‍, ഫാ.
ജോസഫ് വാഴപ്പനാടി, അക്ഷയ് മോഹൻദാസ്, പി. ആര്.
രതീഷ് എന്നിവർ ക്ലാസ്സുകള്‍ നയിച്ചു. തുടർന്ന് ലഹരിക്കെതിരെയുള്ള ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]