കോട്ടയം ∙ നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ ഇന്ന് തന്നെ ഹർജി ഫയൽ ചെയ്ത കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി. സംസ്ഥാന സർക്കാരിന് തിരിച്ചടിയായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വരുന്ന സമയം എംജി സർവകലാശാലയിൽ പിഎച്ച്ഡി ഓപ്പൺ ഡിഫൻസിലായിരുന്നു അലോഷ്യസ്.
‘ഗോത്രവർഗ വിഭാഗത്തിന്റെ സാമ്പത്തികമായ ഉൾച്ചേരൽ: ഇടുക്കി വയനാട് ജില്ലകളിലെ താരതമ്യ പഠനം’എന്നതായിരുന്നു പഠനവിഷയം. തിരുവല്ല മാർത്തോമ കോളജായിരുന്നു റിസർച്ച് സെന്റർ.
2021ലാണ് ഗവേഷണം ആരംഭിച്ചത്.
സംഘടനാപ്രവർത്തനവും പഠനവും ഒരുമിച്ചു കൊണ്ടുപോകാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് മുപ്പതു വയസ്സുകാരനായ അലോഷ്യസ് സേവ്യർ പറഞ്ഞു. നവകേരള സർവേ റദ്ദാക്കിയുള്ള സർക്കാർ ഉത്തരവ് വന്നത് ഓപ്പൺ ഡിഫൻസ് കഴിഞ്ഞ് അറിഞ്ഞപ്പോൾ ഇരട്ടി മധുരമായി.
തിരഞ്ഞെടുപ്പിനു മുന്നോടിയായി കെഎസ്യു നടത്തിയ ജെൻസി കണക്ട് യാത്രയ്ക്ക് പിന്നാലെ ആയിരുന്നു ഓപ്പൺ ഡിഫൻസ്. നന്നായി പങ്കെടുക്കാൻ പറ്റി.
ഇനി സാങ്കേതികമായി സിൻഡിക്കേറ്റ് കൂടി പിഎച്ച്ഡി അനുവദിക്കണമെന്നേ ഉള്ളൂവെന്നും അലോഷ്യസ് സേവ്യർ മനോരമ ഓൺലൈനോട് പറഞ്ഞു.
നവകേരള സർവയുടെ വോളന്റിയർമാർ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഫണ്ട് അനുവദിച്ചതിലും വോളന്റിയർമാരെ തീരുമാനിച്ചതിലും യാതൊരു മാനദണ്ഡങ്ങളും സർക്കാർ പാലിച്ചില്ല.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി 80 ലക്ഷം വീടുകളിലേക്ക് വോളന്റിയർമാരെ അയച്ച് പ്രകടനപത്രിക തയ്യറാക്കാനാണ് പൊതുഖജനാവിലെ ഈ പണം ഉപയോഗിച്ചത്. 20 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
സർവേ പാർട്ടി ഫണ്ടെടുത്ത് നടത്തണമെന്നും കോടതി പറഞ്ഞുവെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.
ഇടുക്കി അടിമാലിയിലെ കർഷക കുടുംബമാണ് അലോഷ്യസിന്റേത്. കെ.എസ്.
സേവ്യർ, ലൈസ സേവ്യർ എന്നിവരാണ് മാതാപിതാക്കൾ. അഞ്ജു, അനു, അരുൺ എന്നിവരാണ് സഹോദരങ്ങൾ.
പഠനത്തിനൊപ്പം കേരള സാരിയുടെയും സുഗന്ധ വ്യജ്ഞനങ്ങളുടെയും കച്ചവടം സഹോദരൻ അരുണുമായി ചേർന്ന് അലോഷ്യസ് നടത്തുന്നുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന തുകയുടെ ഒരു വിഹിതമാണ് സംഘടന പ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്. ഡോ.ഷാജു എം.ജെ ആയിരുന്നു പിച്ച്ഡി ഗൈഡ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

