തമ്പലക്കാട് ∙ ‘ നാല് മീറ്ററോളം വീതി, 10 മീറ്ററോളം നീളം.. ഇമ്മാതിരിയൊരു സാധനം പിഡബ്ല്യുഡി റോഡിനു നടുവിൽ കിടക്കുന്നു, വലിയ വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുമ്പോൾ ‘കടുകുമണി വ്യത്യാസത്തിൽ സ്റ്റീയറിങ് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തിരിഞ്ഞാൽ വാഹനവും എൻജിനും തവിടു പൊടി’.
വെള്ളാനകളുടെ നാട് എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് കടമെടുത്ത് അൽപം വ്യത്യാസം വരുത്തി പറഞ്ഞാൽ ഇവിടെ എല്ലാം സമാനമാണ്. പൊൻകുന്നം – തമ്പലക്കാട് – കപ്പാട് റോഡിൽ വണ്ടനാമലയിൽ റോഡിലാണ് ഈ കാഴ്ച.
റോഡിന്റെ നിർമാണത്തിനെത്തിയ യന്ത്രം റോഡിന് നടുവിൽ തകരാറിലായി പണിമുടക്കിയിട്ട് ഒരാഴ്ച പിന്നിടുന്നു. റോഡ് നന്നാക്കിയില്ലെങ്കിലും വേണ്ടില്ല ഈ യന്ത്രം വഴിയിൽ നിന്ന് എടുത്തു മാറ്റുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
മാറ്റാൻ വഴിയില്ലേ?
റോഡിൽ ടാർ നികത്തുന്ന യന്ത്രം കിടക്കുന്നതിനാൽ സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതോടെ നാട്ടുകാർ ദുരിതത്തിലായി.
ക്രെയിൻ ഉപയോഗിച്ച് പോലും മാറ്റാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. യന്ത്രം ചലിക്കണമെങ്കിൽ തകരാറിലായ ഭാഗം അറ്റകുറ്റ പണി നടത്തണം.
ഇതിനായി യന്ത്രത്തിന്റെ പാർട്സ് ഊരി എടുത്തു കൊണ്ടു പോയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അത് കൊണ്ടു വന്ന് സ്റ്റാർട്ട് ചെയ്താൽ മാത്രമേ യന്ത്രം മാറ്റാൻ കഴിയൂ.
റോഡ് നിർമാണത്തിന്റെ ഭാഗമായി വളരെ നാളുകളായി ഇത് ഈ പ്രദേശത്ത് തന്നെ ഇട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നിർമാണം നടത്തുന്നതിനായി റോഡിൽ ഇറക്കിയതോടെ യന്ത്രം പണിമുടക്കുകയും ചെയ്തു.
ശാപമോക്ഷം ഇല്ലാതെ റോഡ്
പൊൻകുന്നത്ത് നിന്നു കപ്പാടിനുള്ള 7 കിലോമീറ്റർ റോഡിന്റെ റീ ടാറിങ് പദ്ധതിക്ക് രണ്ട് വർഷത്തെ പഴക്കമുണ്ട്.
നാട്ടുകാരുടെ വളരെ നാളത്തെ ആവശ്യങ്ങളുടെ ഫലമായാണ് റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ പദ്ധതി ആയത്. ആദ്യ ഘട്ടമായി പൊൻകുന്നം കുഴിക്കാട്ട് പടി മുതൽ ദൈവസഹായം പടി വരെ ഒരു കിലോമീറ്റർ ടാങ് ചെയ്തു.
തുടർന്ന് കഴിഞ്ഞ വർഷം മൂന്നര കിലോമീറ്റർ ദൂരം പല ഘട്ടങ്ങളിലായി നവീകരിച്ചു. ശേഷിച്ച ഭാഗം ടാർ ചെയ്യുന്നതിനായി നിർമാണം തുടങ്ങിയപ്പോഴാണു.
യന്ത്ര തകരാറു മൂലം വീണ്ടും തടസ്സപ്പെട്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

