കറുകച്ചാൽ ∙ പകൽ ചൂട് 33 ഡിഗ്രി സെൽഷ്യസ്; പൈനാപ്പിളിന്റെ തൂക്കം 30% മുതൽ 50% വരെ കുറഞ്ഞ് ഗ്രേഡ് താഴ്ന്ന് ഡിമാൻഡ് കുറയുന്നു. ഒപ്പം വിലയും.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഡൽഹിക്കു പോയ പൈനാപ്പിൾ ലോഡ് കച്ചവടം ചെയ്യാൻ കഴിഞ്ഞില്ലെന്നു കച്ചവടക്കാർ.
വേനൽ കടുത്തതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് പൈനാപ്പിൾ കർഷകർ നേരിടുന്നത്. റമസാൻ വിപണി ലക്ഷ്യമാക്കിയുള്ള കൃഷിയെയാണ് ഇതു ബാധിച്ചിരിക്കുന്നത്.
ബി, സി ഗ്രേഡ് പൈനാപ്പിളാണ് കിട്ടുന്നത്. കടുത്ത വേനലിൽ പൈനാപ്പിൾ ഉൽപാദനത്തിൽ ദിവസേന 1000 ടണ്ണിന്റെ കുറവ് ഉണ്ടാകുന്നതായി പൈനാപ്പിൾ കർഷകർ പറയുന്നു.
ഉണക്കു നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടും ഉൽപാദനത്തിൽ 40% കുറവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ വാഴക്കുളം മാർക്കറ്റിൽ പച്ച പൈനാപ്പിളിന് കിലോഗ്രാമിന് 46 – 48 രൂപയും പഴത്തിനു 53 – 55 രൂപയുമാണ് വില.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

