കോട്ടയം ∙ കലക്ടറേറ്റിനു മുന്നിൽ സമരം നടത്തരുതെന്ന പൊലീസ് നിർദേശം അവഗണിച്ച്, ഇടതനുകൂല സംഘടന ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ രാപകൽ സമരം. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. 12–ാം ശമ്പളപരിഷ്കരണം നടപ്പാക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ക്ഷാമബത്തയ്ക്കു മുൻകാല പ്രാബല്യം നൽകുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് സമരം. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി.അനീഷ് ലാൽ, എംജിയുഇഎ ജനറൽ സെക്രട്ടറി എം.എസ്.സുരേഷ്,
കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന സമിതി അംഗം എ.ബി.ലാൽ കുമാർ, കെജിഒഎ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പ്രവീൺ, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ഷാ, പിഎസ്സിഇയു ജില്ലാ സെക്രട്ടറി സീമ തങ്കച്ചി, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി മണിക്കുട്ടി പി.കുര്യാക്കോസ്, കെസിഇയു സംസ്ഥാന സെക്രട്ടറി കെ.പ്രശാന്ത്, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം.എൻ.അനിൽകുമാർ, കെജിഒഎ ജില്ലാ പ്രസിഡന്റ് എൻ.എസ്.ഷൈൻ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ബിനു ഏബ്രഹാം, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ.ആർ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
നടപടിയെന്ന് പൊലീസ്
കലക്ടറേറ്റിനു മുന്നിൽ സമരം നടത്തരുതെന്ന അറിയിപ്പ് നൽകിയതാണെന്നും നടപടിയുണ്ടാകുമെന്നും ഈസ്റ്റ് പൊലീസ് അറിയിച്ചു.
2025 ഓഗസ്റ്റ് 18ന് ആശാ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സദസ്സിനായി കലക്ടറേറ്റിനു മുന്നിൽ ഉയർത്തിയ പന്തൽ പൊളിച്ചു നീക്കണമെന്നു പൊലീസ് നിർദേശിച്ചിരുന്നു. സമരപ്പന്തൽ പൊളിക്കാൻ പൊലീസ് ശ്രമിച്ചപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഇടപെട്ടാണ് തടഞ്ഞത്. പാതയോരത്തു പന്തൽ കെട്ടി സമരം ചെയ്താൽ ഹൈക്കോടതി നിർദേശപ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നായിരുന്നു ആശാസമരം നടത്തിയവരോട് പൊലീസ് പറഞ്ഞത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

