കോട്ടയം ∙ കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗണിത വിഷയത്തിന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ കൂടുതൽ മാർക്ക് വാങ്ങി ഒന്നും രണ്ടും സ്ഥാനത്തിനർഹരാകുന്ന വിദ്യാർഥികൾക്ക് വർഷം തോറും നൽകുന്ന ഉതുപ്പ് മെമ്മോറിയൽ ക്യാഷ് അവാർഡ് സമ്മാനിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും 1982 ഐ ഐ ടി മദ്രാസ് എം ടെക്ക് റാങ്ക് ജേതാവുമായ മാത്യു ഉതുപ്പും ഭാര്യ ശോഭ മാത്യുവും ചേർന്നാണ് വിദ്യാർഥികളായ അലക്സാണ്ടർ ഡെന്നിസ്, ആഷ്മി സരീഷ് എന്നിവർക്ക് സമ്മാനിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ ടി.
സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എസ്. കെ.
നിഷാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. ഷോബി ദാസ് നന്ദിയും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

