എരുമേലി ∙ വനമേഖലയോടു ചേർന്നുള്ള പാക്കാനം സെറ്റിൽമെന്റിലെ അടുത്തടുത്തുള്ള രണ്ട് വീടുകളിൽ പൂട്ടിയിട്ടിരുന്ന വളർത്തുനായ്ക്കളെ പുലി ആക്രമിച്ചു. ഒരു നായ ചത്തു.
ഒരെണ്ണത്തിന് മാരക പരുക്ക് ഏറ്റിട്ടുണ്ട്. പുലിയുടെ സാന്നിധ്യം ഈ മേഖലയിലുണ്ട്.
പുലിയുടെ കാൽപാടുകളും ഇവിടെ കണ്ടെത്തി. ഇതോടെ വനം വകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചു.
കാരിശേരി സെറ്റിൽമെന്റ് പാക്കാനം ഏന്തക്കുന്നിലാണ് സംഭവം.
ഈറ്റയ്ക്കൽ ഉദയഭാനുവിന്റെ നായയെ ആണ് പുലി കടിച്ചുകൊന്നത്. കണിയാപറമ്പിൽ ലിജിൻ തോമസിന്റെ നായയ്ക്കാണു ദേഹത്ത് മാരകമായ മുറിവുകളുള്ളത്.
ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണു സംഭവം. ഈ സമയം ഉദയഭാനുവിന്റെ വീട്ടിൽ ആൾ ഇല്ലായിരുന്നു.
ലിജിൻ തോമസിന്റെ വീട്ടിലെ നായ ബഹളം വയ്ക്കുന്നതു കേട്ടാണ് വീട്ടുകാർ ഉണർന്നത്.
വന്യമൃഗമാണെന്നു സംശയിച്ച് വീട്ടുകാർ പുറത്തിറങ്ങിയില്ല. രാവിലെയാണ് ഒരു നായയെ കടിച്ചുകൊന്ന നിലയിലും ഒരെണ്ണത്തിനെ മുറിവേൽപിച്ച നിലയിലും കണ്ടെത്തിയത്.
ഈ മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കും.
ജാഗ്രത വേണം: വനം വകുപ്പ്
തുടലിൽ പൂട്ടിയിട്ടിരുന്ന നായ്ക്കളെ ആക്രമിച്ചത് പുലി തന്നെയാണെന്നു സംശയിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകിയതായി പ്ലാച്ചേരി ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബി. വിനോദ് കുമാർ പറഞ്ഞു.
പ്രദേശത്ത് ആദ്യമായാണ് പുലിയുടെ സാന്നിധ്യം കാണുന്നത്.
കുറച്ചു വീടുകൾ മാത്രമാണ് ഇവിടെ ഉള്ളത്. രാത്രി കാലങ്ങളിൽ വീടിനു പുറത്ത് ഇറങ്ങരുതെന്ന് ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാത്രി സമയങ്ങളിൽ ഇടവിട്ട് നൈറ്റ് പട്രോളിങ് നടത്തും. ക്യാമറയിൽ പുലിയുടെ സാന്നിധ്യം കണ്ടാൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനാണ് തീരുമാനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

