കോട്ടയം∙ സിഎംഎസ് കോളജിൽ അക്ഷരവസന്തം പൂത്തുലഞ്ഞു. പൂക്കളിൽ പൂമ്പാറ്റകളെന്നപോലെ, പുസ്തകങ്ങളിൽനിന്ന് അക്ഷരമധു നുകരാനെത്തിയവരാൽ ക്യാംപസ് നിറഞ്ഞു.
അക്ഷരനഗരിയായ കോട്ടയം നിശ്ശബ്ദ വായനയുടെ പുതുചരിത്രമെഴുതി. മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി സംഘടിപ്പിച്ച ‘നിശ്ശബ്ദ വായനയ്ക്ക്’ (സൈലന്റ് റീഡിങ്) ആശംസകളുമായി എഴുത്തുകാരൻ പെരുമാൾ മുരുകനും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയും എത്തി.രാവിലെ 8.15 മുതൽ ആളുകൾ പുസ്തകങ്ങളുമായി കോളജിൽ എത്തിത്തുടങ്ങി.
നഗരത്തിനു നടുവിലെ ഹരിതോദ്യാനമായ സിഎംഎസ് ക്യാംപസിലെ പലയിടങ്ങളിലേക്ക് അവർ ഓരോ കപ്പ് ചൂടുചായയുമായി നടന്നു. ഗ്രേറ്റ് ഹാളിനു മുന്നിലെ പടിക്കെട്ടിൽ, മരത്തണലിൽ, തൂണുകളുടെ ചാരെ, നീളൻ വരാന്തകളിലൊക്കെയിരുന്ന് വായന തുടങ്ങി.
10ന് എല്ലാവരും തിരികെ ഗ്രേറ്റ് ഹാളിനു മുൻപിൽ ഒത്തുകൂടി, സൗഹൃദം പങ്കുവച്ചു.
വായനയെന്ന അനുഭവം ചെറുകുറിപ്പുകളായി എഴുതി ബോർഡിൽ പതിച്ചു. ആർട്ടിസ്റ്റ് സുജാതൻ ‘ഹോർത്തൂസ്’ എന്ന് എഴുതി ഉദ്ഘാടനം ചെയ്ത ബോർഡിലായിരുന്നു എല്ലാവരും കുറിപ്പുകൾ പതിച്ചത്. സിഎംഎസ് കോളജ്, ടോക്സ് ഇന്ത്യ, കോട്ടയം പബ്ലിക് ലൈബ്രറി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, യൂത്രിഎ (യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജ്), സിനർജി, മാർത്തോമ്മാ വൈദിക സെമിനാരി, എൻസിസി 16 കേരള ബറ്റാലിയൻ, ആത്മ, കളിയരങ്ങ് തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു സൈലന്റ് റീഡിങ്.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻഎംപി കെ.സുരേഷ് കുറുപ്പ്, എംജി സർവകലാശാലാ മുൻ വിസി ഡോ.
സിറിയക് തോമസ്, ഫാ. ഡോ.
കെ.എം.ജോർജ്, ടോക്സ് ഇന്ത്യ ചെയർമാൻ ഫാ. ഏബ്രഹാം മുളമൂട്ടിൽ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ നേതാവുമായ വി.ബി.ബിനു, സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ.
അഞ്ജു ശോശൻ ജോർജ്, കഥകളി നടൻ കുടമാളൂർ മുരളീകൃഷ്ണൻ, പരിസ്ഥിതി പ്രവർത്തകൻ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് അധ്യാപകൻ ഡോ.
അജു കെ.നാരായണൻ, പിആർഒ ഇൻചാർജ് സലിൻ തോമസ്, എൻസിസി സീനിയർ ഗേൾസ് കെഡറ്റ് ഇൻസ്ട്രക്ടർ ദേവിക അജിത്ത്, എംജി യൂണിവേഴ്സിറ്റി പബ്ലിക്കേഷൻ വിഭാഗം മുൻ ഡയറക്ടർ കുര്യൻ കെ.തോമസ്, കോടിമത കെഎസ്എസ് സ്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പൽ ടി.എസ്.ശങ്കർ, ഐഎംഎ കോട്ടയം മുൻ സെക്രട്ടറി ഡോ. ബിബിൻ പി.മാത്യു, സെക്രട്ടറി ഡോ.
ടോണി തോമസ്, ട്രഷറർ ഡോ. അപർണ സുശാന്ത്, വൃക്ഷവൈദ്യൻ കെ.ബിനു, തിരുക്കൊച്ചി ഫിനാൻഷ്യൽ സർവീസസ് എംഡി ജോൺസി ജേക്കബ് തുടങ്ങിയവർ വായനയിൽ പങ്കുചേർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

