കോട്ടയം ∙ കേരള എക്സ്പ്രസിൽ നിന്നു 19 വയസ്സുകാരിയെ ചവിട്ടി പുറത്തിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കോട്ടയത്ത് തെളിവെടുപ്പിന് എത്തിച്ചു.
സുരേഷ്കുമാർ മദ്യപിച്ച അതിരമ്പുഴയിലെയും കോട്ടയത്തെയും ബാറുകളിലും അതിരമ്പുഴയിൽ പെയ്ന്റിങ് ജോലിക്കെത്തിയ വീട്ടിലും കോട്ടയം റെയിൽവേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സുരേഷ് കുമാറും സുഹൃത്തും മദ്യപിച്ച ബാറുകളിലെ സിസിടിവി ദൃശ്യം പൊലീസിനു മുൻപ് ലഭിച്ചിരുന്നു.
ബാർ ജീവനക്കാരിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടിയെ രണ്ടാഴ്ച മുൻപു രാത്രി വർക്കലയ്ക്ക് സമീപം വച്ചാണ് സുരേഷ്കുമാർ ചവിട്ടി പുറത്തിട്ടത്.
തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

