കോട്ടയം ∙ 13 വയസ്സുകാരിയെ സ്കൂൾ വേഷത്തിൽ ബൈക്കിന്റെ പിന്നിലിരുത്തി 21 വയസ്സുകാരൻ ലഹരിക്കച്ചവടം നടത്തിയത് ഒരു വർഷത്തിലധികമെന്ന് എക്സൈസ്. അറസ്റ്റിലായ യുവാവിന്റെ കേസ് വിവരങ്ങൾ സംസ്ഥാന സ്പെഷൽ ബ്രാഞ്ചും എക്സൈസ് ഇന്റലിജൻസും എക്സൈസിൽനിന്നു ശേഖരിച്ചു.
ഗാന്ധിനഗർ പൊലീസും അന്വേഷണം തുടങ്ങി. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കുട്ടിയെ കൊണ്ടുപോകുകയും ലഹരി ഇടപാട് നടത്തുകയും ചെയ്തു.
എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധന ഒഴിവാക്കാനാണ് കുട്ടിയെ ബൈക്കിന്റെ പിന്നിലിരുത്തിയതെന്നും പ്രതി എക്സൈസിനോടു പറഞ്ഞു. ഇക്കാര്യങ്ങൾ എക്സൈസ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
കുട്ടിയെ യുവാവ് പീഡനത്തിനിരയാക്കിയെന്നും എക്സൈസ് പറഞ്ഞു.
കഴിഞ്ഞ ഏഴിന് രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം പ്രതിയുടെ ആർപ്പൂക്കരയിലെ വീട് റെയ്ഡ് ചെയ്തപ്പോഴാണു സംഭവം പുറത്തറിയുന്നത്. എക്സൈസ് പരിശോധനയ്ക്കെത്തിയപ്പോൾ പ്രതിയുടെ വീട്ടിൽ 13 വയസ്സുള്ള പെൺകുട്ടിക്കൊപ്പം 9 വയസ്സുകാരി സഹോദരിയുമുണ്ടായിരുന്നു.
സഹോദരിമാരായ 13 വയസ്സുകാരിയും 9 വയസ്സുകാരിയും തിരുവഞ്ചൂർ ജുവനൈൽ ഹോമിലാണ്. പ്രതിയുടെ പിതാവ് ലഹരി ഇടപാടിന് ഒത്താശ ചെയ്തിരുന്നതായും എക്സൈസ് പറഞ്ഞു.
അതേസമയം പ്രതിയുടെ വല്യമ്മ, പെൺകുട്ടിയെ വീട്ടിലെത്തിച്ചത് എതിർത്തിരുന്നു. വല്യമ്മയെ പ്രതി മർദിച്ചെന്നും എക്സൈസ് പറഞ്ഞു.
പ്രതിയുടെ കയ്യിൽനിന്ന് 15 ഗ്രാം കഞ്ചാവ് മാത്രമേ പിടിച്ചെടുക്കാൻ സാധിച്ചുള്ളൂ. അതിനാൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പ്രതി നേരത്ത താമസിച്ച സ്ഥലത്ത് അയൽവാസികളായിരുന്നു പെൺകുട്ടികൾ. സ്കൂളിലേക്കു പോകുന്ന പെൺകുട്ടിയെ രാവിലെ ബൈക്കിൽ എത്തുന്ന പ്രതി കൊണ്ടുപോകുകയും വൈകിട്ട് സ്കൂൾ സമയം കഴിയാറാകുമ്പോൾ തിരിച്ചെത്തിക്കുകയുമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]