മണർകാട്∙ സെന്റ് മേരീസ് േകാളജ് മണർകാട് ഇഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി വിമല അന്ന ജോർജിന്റെ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണത്തിൽ ചരിത്രകാരനും ചിന്തകനും ആയ ഡോ.
സെബാസ്റ്റ്യൻ ജോസഫ് മുഖ്യ പ്രഭാഷകൻ ആയി. ഭൂതകാലത്തിന്റെ പ്രതിഭാസങ്ങളിൽ ചരിത്ര ഭാവനയുടെ രീതി ശാസ്ത്രം ഭാവിയുടെ കണ്ണുകളാവേണ്ടത് എങ്ങനെ എന്ന് വിശദീകരിച്ചു.
ചരിത്രരചനാരീതി ശാസ്ത്രത്തിലെ അപകടകരമായ രണ്ട് ‘എഫ്’കളെ ഫാക്ടും ഫിക്ഷനും എങ്ങനെ ചരിത്ര ഭാവനയുടെ വിശാലമായ രീതിശാസ്ത്ര അടിത്തറയിൽ ശക്തിപ്പെടുത്താം എന്ന് അദ്ദേഹം വിവിധ ഉദാഹരണങ്ങളിൽ കൂടി വിശദീകരിച്ചു.ചരിത്രാപഗ്രഥനത്തിന്റെ ബലമുള്ള ചട്ടക്കൂടായി നാം കാണുന്ന ‘വിശുദ്ധ ഡാറ്റകളുടെ ആശയനിർമ്മാണ പരിസരം ഗ്രഹിക്കുകയും സംഗ്രഹിക്കുകയും ചെയ്യുന്നതിൽ ചരിത്ര ഭാവനയുടെ ഉദാത്ത സ്വാധീനം ചെറുതല്ല എന്ന വാദമുഖം അദ്ദേഹം ഈ പ്രഭാഷണത്തിൽ വിശദീകരിച്ചു.
തണുത്തുറഞ്ഞ പോയ കാലത്തെ ദ്രവീകരിച്ച്, അതിന്റെ ഉള്ളടരുകളിൽ നിന്നും ചരിത്രത്തിന്റെ ഉപരി വായനുടെ കണ്ണിൽ പെടാതെ പോയ വൈകാരിക അനുഭവ ങ്ങളും ‘ജൈവ ജീവിതാനുഭവങ്ങളും നിറം ചോരാതെ പകർത്താൻ ചരിത്ര ഭാവനയുടെ ചിറകുകൾ സാഹിത്യം, ചരിത്രം ,സിനിമ, ഫിക്ഷൻ എന്നിവയിൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ടോണി മോറിസൻ , ബെന്യാമിൻ, റീത്താ ഷാരൻ എന്നിവരുടെ രചനകളിൽ അന്തർലീനമായ ചരിത്ര ഭാവനയുടെ രീതി ശാസ്ത്രം ഡോ.
സെബാസ്റ്റ്യൻ ജോസഫ്, തുറന്നു കാട്ടി ശ്രീമതി ശീതൾ സുഷമ ആമുഖം നൽകിയ അനുസ്മരണ യോഗത്തിന് പ്രിൻസിപ്പൽ സനീജ് എം. സാലു അധ്യക്ഷനായി.
ഡോ എലിസബത്ത് സക്കറിയ വിഭാഗം മേധാവി സ്വാഗതം ആശംസിച്ചു. ജോർജ് വർഗ്ഗീസ് ചിറക്കാട്ട് ,സെക്രട്ടറി സെന്റ് മേരീസ് കോളജ് , വിമല ടീച്ചറിൻ്റെ ഓർമ്മകളും ആശയങ്ങളും എവർക്കും മാർഗ്ഗദീപമാവട്ടെ എന്ന് ആശംസിച്ചു.
ദിവ്യാ ജോർജ്, അസിസ്റ്റന്റ് പ്രഫസർ ഇംഗ്ലീഷ് വിഭാഗം, അനുസ്മരണ യോഗത്തിന് നന്ദി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]