നെടുമണ്ണി ∙ ഒരു തടയണ കൊടുത്ത ‘ പണി ’ ചെറുതൊന്നുമല്ല. ആര്യാട്ടുകുഴി നെടുമണ്ണി മേഖലയിൽ 15 ഏക്കർ കൃഷി നശിച്ചു.
വെള്ളം കൊണ്ടു പോയത് കൂടുതലും കപ്പയും ഏത്തവാഴയും. ‘ തടമെടുത്ത് കപ്പയിട്ടതായിരുന്നു.
എല്ലാം വെള്ളം കൊണ്ടു പോയി. കപ്പത്തടം വഴി 3 അടി ഉയരത്തിലാണ് വെള്ളം ഒഴുകിപ്പോയത്.
’– ആര്യാട്ടുകുഴി പുഷ്പ പറയുന്നതിങ്ങനെ. മേഖലയിലെ നടുതല കൃഷിയും ‘ വെള്ളത്തിലായി.
’
വീട്ടിലും വെള്ളം
തോട്ടിൽ മാത്രമല്ല വീട്ടിലും വെള്ളം കയറും. പഞ്ചായത്തിലെ 9-ാം വാർഡ് മുളയംവേലിയിലെ ഇടവെട്ടാൽ പ്രദേശത്തെ 9 വീടുകളിൽ 5 അടി ഉയരത്തിൽ വെള്ളം കയറി. ഇവർ ബന്ധുവീടുകളിലേക്ക് താമസം മാറി.
മഴ നിന്നതോടെ വെള്ളം ഇറങ്ങിയെങ്കിലും വീട്ടിലെ സാധനങ്ങൾ നശിച്ചു. ഇത്തവണ 3 പ്രാവശ്യമാണ് തടയണ കവിഞ്ഞ് മണിമല റോഡിലും കൃഷിയിടങ്ങളിലും വെള്ളം കയറുന്നത്.
9 വർഷമായുള്ള ദുരിതം
നെടുംകുന്നം – കങ്ങഴ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന നെടുമണ്ണി തോട്ടിലെ തടയണ കാരണം ഓരോ കാലവർഷക്കാലത്തും വലിയ ദുരിതമാണ് പ്രദേശവാസികൾക്കുണ്ടാകുന്നത്.
9 വർഷം മുൻപാണ് ഇവിടെ ജലനിധി പദ്ധതിയുടെ കിണറും പമ്പ് ഹൗസും സ്ഥാപിച്ചത്. കിണർ ജലസമൃദ്ധമായി നിലനിർത്താൻ സമീപത്തെ നെടുമണ്ണി തോട്ടിൽ തടയണയും നിർമിച്ചു.
എന്നാൽ അശാസ്ത്രീയമായി നിർമിച്ച തടയണ വളരെ പെട്ടെന്ന് നിറയും.
ആഴം കുറഞ്ഞ തോട് ആയതിനാൽ വളരെ വേഗത്തിൽ സമീപത്തെ കൃഷിയിടങ്ങളും വെള്ളത്തിലാകും. ഒപ്പം സമീപത്തെ വീടുകളിൽ വെള്ളം കയറും.
തടയണ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് മുതൽ ജില്ലാ കലക്ടർക്കും ജലവകുപ്പ് മന്ത്രിക്കും പരാതി നൽകിയതാണ്. കഴിഞ്ഞ ഡിസംബറിൽ ചങ്ങനാശേരിയിൽ നടന്ന ‘കരുതലും കൈത്താങ്ങും’ പരിപാടിയിൽ തടയണ നവീകരിക്കാൻ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉറപ്പ് നൽകിയതാണ്.
എന്നാൽ ഇതുവരെ നടപടി ഉണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]