ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്
വൈദ്യുതി മുടക്കം
വാകത്താനം ∙ രേവതിപ്പടി, പാറക്കുളം, വെള്ളൂത്തുരുത്തി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ∙ തൃക്കയിൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ∙ കൊപ്രത്ത് ജംക്ഷൻ, ഓംകാരേശ്വരം, എംഡി സ്കൂൾ, ഇഎസ്ഐ, റിവർ വാലി, കഞ്ഞിക്കുഴി, ശവക്കോട്ട, പൈപ്പ് ആൻഡ് പൈപ്പ്, പരുത്തിക്കുഴി, ചൂരക്കാട്ടുപടി, പ്ലാനിങ് ബോർഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കാഞ്ഞിരപ്പള്ളി ∙ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ, പാറത്തോട് സെക്ഷൻ ഓഫിസുകളുടെ പരിധിയിൽ നാളെ 8 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.
എരുമേലി ∙ കാഞ്ഞിരപ്പള്ളി 110 കെവി സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ എന്നീ സബ് സ്റ്റേഷനുകളുടെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി, പൊൻകുന്നം, എരുമേലി, മുണ്ടക്കയം, എന്നീ സെക്ഷൻ ഓഫിസുകളുടെ മേഖലകളിൽ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഈരാറ്റുപേട്ട
∙ നടയ്ക്കൽ കോസ്വേ, താഴത്ത് നടയ്ക്കൽ, കുഴിവേലി, മുണ്ടക്കപ്പറമ്പ്, നടയ്ക്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.15 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൈക ∙ പൈക ടൗൺ, പൈക മഠം, പൈക ഹോസ്പിറ്റൽ, താഷ്കന്റ്, ഞണ്ടുപാറ, ഞണ്ടുപാറ ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം ∙ ചക്കാമ്പുഴ നിരപ്പ്, ഇളപൊഴുത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ∙ ആർവി ജംക്ഷൻ, നെല്ലിയാനി, കിസാൻ കവല, കോട്ടപ്പാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെയും സെന്റ് തോമസ് സ്കൂൾ, ബിഎഡ് കോളജ്, സെന്റ് തോമസ് പ്രസ് റോഡ്, വെള്ളാപ്പാട്, കൊട്ടാരമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 11.30 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ തിരുവഞ്ചൂർ ടെംപിൾ, ഈപ്പൻസ്, അയ്യൻകോവിക്കൽ, വാഴേപ്പടി, നെടുംകരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ∙ ചേലമറ്റംപടി, കൊല്ലംപറമ്പ്, കുരുവിക്കാട്, തെക്കനാട്ട് പുത്തൻപുരപ്പടി, കാവാലച്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ രേവതിപ്പടി, പാറക്കുളം, വെള്ളൂത്തുരുത്തി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
വൈക്കം ∙ കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക എച്ച്എസ്ടി ഗണിതശാസ്ത്ര അധ്യാപക ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നാളെ 11നു സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
കലാമത്സരങ്ങൾ
തലയോലപ്പറമ്പ് ∙ വടയാർ പെഗാസസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി വാട്ടർ കളർ മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. 20നു വടയാർ മാർസ്ലീബാ യുപി സ്കൂളിൽ രാവിലെ 10നു മത്സരം ആരംഭിക്കും.
മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം. 9447463200
സൗജന്യ പരിശീലനം
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിലെ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 27 മുതൽ ഫുഡ് പ്രോസസിങ്, വിമൻസ് ടെയ്ലറിങ് കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. തൊഴിൽരഹിതരായ 18–45 വയസ്സിനിടയിലുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം.
ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായം ലഭ്യമാണ്. ഫോൺ: 0481 2303307, 2303306
സ്പോട്ട് അഡ്മിഷൻ
ഏറ്റുമാനൂർ∙ ഗവ. ഐടിഐയിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നാളെ നടക്കും.
താൽപര്യമുള്ള വിദ്യാർഥികൾക്ക് സ്ഥാപനത്തിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫീസ് 100 രൂപ.
9496800788, 0481 2535562
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
കോട്ടയം ∙ അസാപ് കേരളയും തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയും ചേർന്ന് നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 18- 40 പ്രായമുള്ള പ്ലസ്ടു യോഗ്യതക്കാർക്ക് അപേക്ഷിക്കാം.
അവസാന തീയതി: 16. ഫോൺ: 9495999688.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]