വൈക്കം ∙ പൊതു കടവിലേക്കുള്ള വഴിയിൽ വാഹനം കടക്കാത്ത രീതിയിൽ മതിൽ കെട്ടാനുള്ള സ്വകാര്യ റിസോർട്ട് ഉടമയുടെ നീക്കം തൊഴിലാളികൾ തടഞ്ഞു. മറവൻതുരുത്ത് പഞ്ചായത്തിൽ തറവട്ടം കക്കാതോട് പാലത്തിനടുത്താണ് സംഭവം. മത്സ്യത്തൊഴിലാളികൾ മത്സ്യവും കക്കയും വണ്ടിയിൽ കയറ്റുന്ന കടവാണിത്.
രണ്ടു വർഷം മുൻപു ജില്ലാ പഞ്ചായത്തിൽ നിന്ന് ഇതിനായി 8 മീറ്റർ നീളത്തിൽ കൽപടവും നിർമിച്ചു നൽകിയിരുന്നു. ഈ കൽപടവിനോടു ചേർന്നു മതിൽ നിർമിച്ചാൽ പെട്ടി ഓട്ടോ പോലും കടവിലെത്താൻ പറ്റാത്ത സാഹചര്യമുണ്ടാകും.
ഇന്നലെ പുലർച്ചെ മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുമ്പോഴാണു മതിൽ കെട്ടുന്നതു തൊഴിലാളികൾ അറിഞ്ഞത്.
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതോടെ മതിലിന്റെ പണി തൊഴിലാളികൾ നിർത്തി. പ്രശ്നം പരിഹരിക്കുന്നതിനായി ഇരുകൂട്ടരും സ്റ്റേഷനിൽ എത്തണമെന്നു നിർദേശിച്ചു പൊലീസ് മടങ്ങി.
തൊഴിലാളികളായ കെ.ആർ.ഷാജി, കെ.ഡി.സുരേഷ്, വിനു കൊച്ചുപറമ്പ്, സുഭാഷ് സുജിന ഭവൻ, ജയൻ പുത്തൻതറ തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]