കോട്ടയം ∙ കടൽത്തിരമാലകൾ പോലെ ആഞ്ഞടിച്ച കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയം. മലയാള സിനിമാ ചരിത്രത്തിലെ ആ സുവർണ അധ്യായത്തെ വേദിയിൽ തകർത്താടി എസ്ബിടിയിൽ നിന്നു വിരമിച്ച ജീവനക്കാർ.
അവർക്ക് കയ്യടിച്ച് എസ്ബിടിയിൽ ജോലി ചെയ്തവരുടെ കൂട്ടായ്മയും. കഴിഞ്ഞ ദിവസം നടന്ന നാലാമത് എസ്ബിടി സംഗമത്തിലാണ് വിരമിച്ച ജീവനക്കാർ ചെമ്മീൻ സിനിമയെ പുനരാവിഷ്കരിച്ചത്.
സിനിമയുടെ 60ാം വാർഷികമാണ് അതിന് പ്രചോദനമായത്.
സിനിമയിലെ പ്രധാന ഭാഗങ്ങളും പ്രധാന കഥാപാത്രങ്ങളും പാട്ടുകളും വേദിയിൽ അവതരിപ്പിച്ചു. സംവിധായകൻ ടി.കെ.രാജീവ്കുമാർ സംഗമം ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന ‘പലതുള്ളി’ പദ്ധതി ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. എസ്ബിടി മുൻ ജനറൽ മാനേജർമാരായ പി.സി.തോമസ്, എം.വരദരാജ അയ്യർ, ജി.രാജേന്ദ്രകുമാർ, എം.ദേവിപ്രസാദ്, സാംകുട്ടി മാത്യൂസ് എന്നിവരും അനിയൻ മാത്യു, മാത്യു പോൾ, ജിജി കോശി ജോർജ്, സിബി ചാണ്ടി, ജയ ജേക്കബ് എന്നിവരും പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]