
കടയനിക്കാട് ∙ കുറ്റിക്കാട്ടുവളവിൽ ബസിൽനിന്ന് വീണ് വിദ്യാർഥിക്ക് പരുക്ക്. 13ന് വൈകിട്ട് ആറിനാണ് അപകടം.
താഴത്തുവടകര ഗവ.സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്കാണ് പരുക്കേറ്റത്. കോട്ടയം– എരുമേലി – മുണ്ടക്കയം റൂട്ടിൽ ഓടുന്ന ഹരിശ്രീ സ്വകാര്യ ബസ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയെന്നാണു പരാതി.
സ്കൂളിൽനിന്നു വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് അപകടം. സ്റ്റോപ്പിൽ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ വിദ്യാർഥി കാൽ തട്ടി വീഴുകയായിരുന്നു.
ബസ് നിർത്തുന്നതിന് മുൻപുതന്നെ ഹൈഡ്രോളിക് ഡോർ തുറന്നതും സ്റ്റോപ്പിൽ കൃത്യമായി നിർത്താതെ ബസ് വേഗം കുറച്ച് നീങ്ങുമ്പോൾതന്നെ ആളെ കയറ്റുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. അപകടം നടന്നിട്ടും ബസ് നിർത്താതെ പോയതിൽ പ്രതിഷേധിച്ച് പിറ്റേന്ന് എഐവൈഎഫ് യൂണിറ്റിന്റെയും വെള്ളാവൂർ സിപിഐ ലോക്കൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നാട്ടുകാർ ബസ് തടഞ്ഞു.
മണിമല പൊലീസിൽ പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]